ഓവല്‍: 2019 ലോകകപ്പ് ക്രിക്കറ്റിന്‍റെ ഉദ്ഘാടന മത്സരത്തില്‍ ദക്ഷിണാഫ്രിക്കക്കെതിരെ ഇംഗ്ലണ്ടിന് 104 റണ്‍സിന്‍റെ വിജയം. ഇംഗ്ലണ്ട് ഉയര്‍ത്തിയ 312 റണ്‍സ് എന്ന വിജയലക്ഷ്യം പിന്തുടര്‍ന്ന് ഇറങ്ങിയ ദക്ഷിണാഫ്രിക്കയുടെ പോരാട്ടം 39.5 ഓവറില്‍ 207 റണ്‍സില്‍ അവസാനിച്ചു.
ബെന്‍ സ്റ്റോക്ക്, ഇയന്‍ മോര്‍ഗന്‍, ജോ റൂട്ട്, ജാസന്‍ റോയ് എന്നിവര്‍ ബാറ്റ് കൊണ്ട് കാണികള്‍ക്ക് വിസ്മയം ഒരുക്കിയപ്പോള്‍ ബൗളിംഗിലൂടെ ജോഫ്രാ ആര്‍ച്ചറും മിന്നുന്ന പ്രകടനം കാഴ്ച വെച്ചു. അര്‍ധ സെഞ്ച്വറിക്കൊപ്പം രണ്ട് വിക്കറ്റ് കൂടെ സ്വന്തമാക്കിയ ബെന്‍ സ്റ്റോക്കാണ് കളിയിലെ കേമന്‍. ഇംഗ്ലണ്ട് നിരയിലെ നാല് ബാറ്റ്സ്മാന്‍മാര്‍ അര്‍ധശതകം പൂര്‍ത്തിയാക്കി. 89 റണ്‍സെടുത്ത ബെന്‍ സ്റ്റോക്കാണ് ഇംഗ്ലണ്ട് നിരയിലെ ടോപ് സ്കോറര്‍. ഒടുവില്‍ അമ്പത് ഓവര്‍ പിന്നിട്ടപ്പോള്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 311 റണ്‍സ് എന്ന മികച്ച സ്കോറിലേക്കെത്താനും ആധിധേയര്‍ക്കായി
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ദക്ഷിണാഫ്രിക്കയുടെ തുടക്കം പതിഞ്ഞ താളത്തിലായിരുന്നു. ഓപ്പണര്‍മാരായ ക്വിന്റണ്‍ ഡി കോക്കും ഹാഷിം അംലയും റണ്‍സ് കണ്ടെത്താന്‍ നന്നേ ബുദ്ധിമുട്ടിയിരുന്നു. തുടര്‍ന്ന് പരിക്കേറ്റതിനെ തുടര്‍ന്ന് റിട്ടയേര്‍ഡ് ഹാര്‍ട്ടായി പവലിയനിലേക്ക് മടങ്ങി. പിന്നാലെ വിക്കറ്റുകള്‍ ഓരോന്നായി ദക്ഷിണാഫ്രികക്ക് നഷ്ടപ്പെട്ടുകൊണ്ടിരുന്നു. 68 റണ്‍സെടുത്ത ഡി കോക്കിനും 50 റണ്‍സെടുത്ത റാസി വാന്‍ഡെര്‍ ഡസനും മാത്രമാണ് ഇംഗ്ലണ്ടിന്‍റെ ബൗളിംഗ് നിരയോട് ചെറുത്തുനില്‍ക്കാന്‍ സാധിച്ചത്. ഒടുവില്‍ 40 ഓവര്‍ തികയും മുമ്പ് തന്നെ 207 റണ്‍സിന് ദക്ഷിണാഫ്രിക്കയുടെ മുഴുവന്‍ ബാറ്റ്സ്മാന്‍മാരും കൂടാരം കയറി.