ETV Bharat / briefs

ദ്യോക്കോവിച്ചും ഭാര്യയും കൊവിഡ് 19 നെഗറ്റീവ് - ദ്യോക്കോവിച്ച് വാര്‍ത്ത

നേരത്തെ അഡ്രിയ ടൂര്‍ പ്രദര്‍ശന ടെന്നീസ് ടൂര്‍ണമെന്‍റിനിടെയാണ് ലോക ഒന്നാം നമ്പര്‍ ടെന്നീസ് താരം നൊവാക്ക് ദ്യോക്കോവിച്ചിനും ഭാര്യ ജലീനക്കും കൊവിഡ് 19 സ്ഥിരീകരിച്ചത്.

djokovic news adria tour new ദ്യോക്കോവിച്ച് വാര്‍ത്ത അഡ്രിയ ടൂര്‍ വാര്‍ത്ത
ദ്യോക്കോവിച്ച്
author img

By

Published : Jul 2, 2020, 8:27 PM IST

ബെല്‍ഗ്രേഡ്: ലോക ഒന്നാം നമ്പര്‍ ടെന്നീസ് താരം നൊവാക് ദ്യോക്കോവിച്ചിനും ഭാര്യ ജലീനക്കും നടത്തിയ പരിശോധനയില്‍ കൊവിഡ് 19 നെഗറ്റീവെന്ന് തെളിഞ്ഞു. പിസിആര്‍ ടെസ്റ്റിലൂടെയാണ് ഇരുവര്‍ക്കും നെഗറ്റീവെന്ന് റിസല്‍ട്ട് ലഭിച്ചത്. നിലവില്‍ ബെല്‍ഗ്രേഡില്‍ സെല്‍ഫ് ഐസൊലേഷനില്‍ കഴിയുകയാണ് ഇരുവരും. കഴിഞ്ഞ 10 ദിവസമായി ഐസൊലേഷനില്‍ കഴിയുന്ന ദമ്പതികള്‍ക്ക് ഇതേവരെ രോഗ ലക്ഷണങ്ങളൊന്നും കാണിച്ചിട്ടില്ല.

നേരത്തെ ദ്യോക്കോവിച്ചിന്‍റെ നേതൃത്വത്തില്‍ നടന്ന അഡ്രിയ ടൂറിനിടെയാണ് ഇരുവര്‍ക്കും കൊവിഡ് 19 സ്ഥിരീകരിച്ചത്. തുടര്‍ന്ന് ഐസൊലേഷനില്‍ പോവുകയായിരുന്നു. നിരവധി പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ കാരുണ്യപ്രവര്‍ത്തിക്ക് പണം കണ്ടെത്താനായി സംഘടിപ്പിച്ച അഡ്രിയ ടൂര്‍ പാതിവഴിയില്‍ അവസാനിപ്പിക്കേണ്ടിവന്നു.

ദ്യോക്കോവിച്ചിന്‍റെ പരിശീലകന്‍ ഇവാനിസേവിച്ചിന് കൊവിഡ് 19 https://www.etvbharat.com/malayalam/kerala/briefs/brief-news/djokovics-trainer-ivanijevic-to-covid-19/kerala20200626213529451

കൊവിഡ് 19 പശ്ചാത്തലത്തില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ അഡ്രിയ ടൂര്‍ എന്ന പേരില്‍ പ്രദര്‍ശന ടെന്നീസ് ടൂര്‍ണമെന്‍റ് സംഘടിപ്പിച്ചതിന് ദ്യോക്കോവിച്ച് ഏറെ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയിരുന്നു. അതേസമയം ദ്യോക്കോവിച്ചിന് പിന്തുണയുമായി സെര്‍ബിയന്‍ പ്രധാനമന്ത്രി അന ബെര്‍ണാബിച്ചും കായിക താരങ്ങളും രംഗത്ത് വന്നു. മേഖലയുടെ നന്മ ലക്ഷ്യമിട്ടാണ് ദ്യോക്കോവിച്ച് ടൂര്‍ണമെന്‍റ് സംഘടിപ്പിച്ചതെന്ന് അവര്‍ പറഞ്ഞു. കാരുണ്യ പ്രവര്‍ത്തിക്ക് പണം കണ്ടെത്തുകയും വളര്‍ന്നുവരുന്ന ടെന്നീസ് താരങ്ങളെ പ്രോത്സാഹിപ്പിക്കാനുമാണ് ടൂര്‍ണമെന്‍റിലൂടെ ലക്ഷ്യമിട്ടതെന്നും അവര്‍ വ്യക്തമാക്കി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.