ETV Bharat / briefs

ഡല്‍ഹിയില്‍ മെട്രോയിലും ബസിലും സ്ത്രീകള്‍ക്ക് സൗജന്യ യാത്ര - ന്യൂഡല്‍ഹി

സ്ത്രീകളെ പൊതുഗതാഗത സംവിധാനത്തിലേക്ക് ആകര്‍ഷിക്കാനാണ് തീരുമാനമെന്ന് ആം ആദ്മി സര്‍ക്കാര്‍

മെട്രോയിലും ബസിലും സ്ത്രീകള്‍ക്ക് സൗജന്യയാത്ര; പുതിയ നീക്കവുമായി ആംആദ്മി സര്‍ക്കാര്‍
author img

By

Published : Jun 2, 2019, 11:38 PM IST

ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പിലെ തോല്‍വിക്ക് പിന്നാലെ സ്ത്രീകള്‍ക്ക് മെട്രോയിലും ബസിലും സൗജന്യയാത്ര അനുവദിക്കാനൊരുങ്ങി കെജ്രിവാല്‍ സര്‍ക്കാര്‍. ആംആദ്മി സര്‍ക്കാറിന്‍റെ പുതിയ തീരുമാനം ഡല്‍ഹിയിലെ സ്ത്രീകളെ പൊതുഗതാഗത സംവിധാനത്തിലേക്ക് ആകര്‍ഷിക്കുമെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍. സ്ത്രീകള്‍ക്ക് ഡല്‍ഹി മെട്രോയിലും സര്‍ക്കാര്‍ ബസുകളിലും നിരക്ക് ഇളവ് പ്രഖ്യാപിക്കുന്ന തീരുമാനം നാളെയുണ്ടാകും.
ദില്ലി ട്രാൻസ്പോർട്ട് കോർപ്പറേഷന്‍റെ ബസുകളിലും ദില്ലി ഇന്റഗ്രേറ്റഡ് മൾട്ടി മോഡൽ ട്രാൻസ്പോർട്ട് സിസ്റ്റത്തിലും സ്ത്രീകൾക്ക് സൗജന്യ യാത്ര പ്രഖ്യാപിക്കാൻ തടസമുണ്ടാകില്ലെന്നാണ് പ്രതീക്ഷിക്കപ്പെടുന്നതെങ്കിലും ദില്ലി മെട്രോയിൽ തീരുമാനം നടപ്പിലാക്കുന്നത് ഏറെ വെല്ലുവിളി നിറഞ്ഞതായിരിക്കുമെന്നാണ് ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ. ഡല്‍ഹി സംസ്ഥാന സർക്കാരിനും കേന്ദ്ര സർക്കാരിനും തുല്യ വിഹിതമാണ് ദില്ലി മെട്രോ റെയിൽ കോർപ്പറേഷനിലുള്ളത്. ഇതാണ് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കുന്നത്. ദില്ലിയിൽ മത്സരിച്ച എല്ലാ സീറ്റിലും ലോക്സഭ തെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടി തോറ്റിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.