ETV Bharat / briefs

സിപിഎം സംസ്ഥാന സമിതിക്ക് തുടക്കം; തെരഞ്ഞെടുപ്പ് തോൽവി പ്രധാന ചർച്ച - മണ്ഡലം കമ്മറ്റി

സംസ്ഥാനത്ത് 19 മണ്ഡലങ്ങളിലും ഇടതുപക്ഷം കനത്ത പരാജയം ഏറ്റുവാങ്ങിയതിന്‍റെ കാരണങ്ങൾ ചർച്ചചെയ്യാനാണ് രണ്ട് ദിവസത്തെ സംസ്ഥാന സമിതി ചേരുന്നത്.

സിപിഎം സംസ്ഥാന സമിതിക്ക് ഇന്ന് തുടക്കം
author img

By

Published : May 31, 2019, 8:30 AM IST

Updated : May 31, 2019, 11:33 AM IST

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിലെ കനത്ത തോൽവിയെ കുറിച്ച് ചർച്ച ചെയ്യാൻ സിപിഎം സംസ്ഥാന സമിതി ഇന്ന് യോഗം ചേരും. ഇന്നും നാളെയുമായി ചേരുന്ന യോഗത്തിൽ തോൽവി സംബന്ധിച്ച് സംസ്ഥാന സെക്രട്ടറിയേറ്റിന്‍റെ റിപ്പോർട്ട് കോടിയേരി ബാലകൃഷ്ണൻ അവതരിപ്പിക്കും. വിവിധ മണ്ഡലം കമ്മറ്റികൾ നൽകിയ റിപ്പോർട്ടുകൾ പരിശോധിച്ചാണ് സെക്രട്ടറിയേറ്റ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. 19 മണ്ഡലങ്ങളിലും ഇടതുപക്ഷം കനത്ത പരാജയം ഏറ്റുവാങ്ങിയതിന്‍റെ കാരണങ്ങൾ ചർച്ചചെയ്യാനാണ് രണ്ട് ദിവസത്തെ സംസ്ഥാന സമിതി ചേരുന്നത്.

സിപിഎം സംസ്ഥാന സമിതിക്ക് തുടക്കം; തെരഞ്ഞെടുപ്പ് തോൽവി പ്രധാന ചർച്ച

ശബരിമല പരാജയകാരണമായിട്ടില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്‍റെ നിലപാട് യോഗത്തിൽ ചർച്ചയാകും. സംസ്ഥാന സമിതിയിലെ പല അംഗങ്ങൾക്കും ഇതിന് എതിരഭിപ്രായമാണ് ഉള്ളത്. അതുകൊണ്ട് തന്നെ യോഗത്തിൽ മുഖ്യമന്ത്രിക്കും നേതൃത്വത്തിനുമെതിരെ വിമർശനം ഉയരാനാണ് സാധ്യത. ഇത് കൂടാതെ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ഒപ്പം നിന്ന ന്യൂനപക്ഷങ്ങൾ ഇത്തവണ ഇടതുപക്ഷത്തിനെതിരായി വോട്ട് ചെയ്യാനുണ്ടായ കാരണങ്ങളും യോഗം ചർച്ച ചെയ്യും. പാലക്കാട്, ആലത്തൂർ, കാസർകോട്, ആറ്റിങ്ങൽ തുടങ്ങി പാർട്ടി വിജയിക്കുമെന്ന് ഉറപ്പിച്ച മണ്ഡലങ്ങളിലെ തോൽവി യോഗം ചർച്ച ചെയ്യും. പ്രത്യേകിച്ചും ആലത്തൂരിലെ ദയനീയ പരാജയം. എൽഡിഎഫ് കൺവീനർ എ വിജയരാഘവന്‍റെ വിവാദ പ്രസംഗം പരാജയത്തിൽ ഒരു കാരണമായെന്ന് താഴെ ഘടങ്ങളിൽ അഭിപ്രായമുയർന്നിരുന്നു. ഇക്കാര്യം സംസ്ഥാന സമിതിയിൽ പാലക്കാട് നിന്നുള്ള അംഗങ്ങൾ ഉന്നയിക്കും. സ്ഥാനാർഥികളേയും യോഗത്തിൽ വിളിച്ചുവരുത്താൻ സാധ്യതയുണ്ട്. ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, കേന്ദ്ര നേതാക്കളായ പ്രകാശ് കാരാട്ട്, എസ് രാമചന്ദ്രൻ പിള്ള തുടങ്ങിയവരും യോഗത്തിൽ പങ്കെടുക്കും.

Intro:ലോകസഭാ തെരഞ്ഞെടുപ്പിലെ കനത്ത തോൽവിയെ കുറിച്ച് ചർച്ച ചെയ്യാൻ സിപിഎം സംസ്ഥാന സമിതി ഇന്ന് യോഗം ചേരും. ഇന്നും നാളെയുമായി ചേരുന്ന യോഗത്തിൽ തോൽവി സംബന്ധിച്ച് സംസ്ഥാന സെക്രട്ടറിയേറ്റിൻ്റെ റിപ്പോർട്ട് കൊടിയേരി ബാലകൃഷ്ണൻ അവതരിപ്പിക്കും. ശബരിമല വിഷയത്തിൽ മുഖ്യമന്ത്രി യുടെ നിലപാടിനെതിരെ യോഗത്തിൽ വിമർശനം ഉയരാനാണ് സാധ്യത.

Body:പത്തൊൻപത് മണ്ഡലങ്ങളിലും ഇടതുപക്ഷത്തിന് കനത്ത പരാജയം ഏറ്റുവാങ്ങിയതിൻ്റെ കാരണങ്ങൾ ചർച്ചചെയ്യാനാണ് രണ്ട് ദിവസത്തെ സംസ്ഥാന സമിതി ചേരുന്നത്. തോൽവിയുടെ ഇഴകീറിയുള്ള പരിശോധന യോഗത്തിൽ ഉണ്ടാകും. വിവിധ മണ്ഡലം കമ്മറ്റികൾ നൽകിയ റിപ്പോർട്ടുകൾ പരിശോധിച്ച് സെക്രട്ടറിയേറ്റ് തയാറാക്കിയ റിപ്പോർട്ട് സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണൻ യോഗത്തിൽ അവതരിപ്പിക്കും. ശബരിമല പരാജയകാരണമായിട്ടില്ല എന്ന മുഖ്യമന്ത്രി പിണറായി വിജയൻ്റെ നിലപാട് യോഗത്തിൽ ചർച്ചയാകും. സംസ്ഥാന സമിതിയിലെ പല അംഗങ്ങൾക്കും ഇതിന് എതിരഭിപ്രായമാണ് ഉള്ളത്. അതുകൊണ്ട് തന്നെ യോഗത്തിൽ മുഖ്യമന്ത്രിക്കും നേതൃത്വത്തിനുമെതിരെ വിമർശനം ഉയരാനാണ് സാധ്യത. ഇത് കൂടാതെ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ഒപ്പം നിന്ന ന്യൂനപക്ഷങ്ങൾ ഇത്തവണ ഇടതുപക്ഷത്തിനെതിരായി വോട്ട് ചെയ്യാനുണ്ടായ കാരണങ്ങളും യോഗം ചർച്ച ചെയ്യും. പാലക്കാട്, ആലത്തൂർ, കാസർകോട്, ആറ്റിങ്ങൽ തുടങ്ങി പാർട്ടി വിജയിക്കുമെന്ന് ഉറപ്പിച്ച മണ്ഡലങ്ങളിലെ തോൽവി യോഗം ചർച്ച ചെയ്യും. പ്രത്യേകിച്ചും ആലത്തൂരിലെ ദയനീയ പരാജയം. എൽഡിഎഫ് കൺവീനർ എ.വിജയരാഘവൻ്റെ വിവാദ പ്രസംഗം പരാജയത്തിൽ ഒരു കാരണമായെന്ന് താഴെ ഘടങ്ങളിൽ അഭിപ്രായമുയർന്നിരുന്നു. ഇക്കാര്യം സംസ്ഥാന സമിതിയിൽ പാലക്കാട് നീന്നുള്ള അംഗങ്ങൾ ഉന്നയിക്കും. സ്ഥാർത്ഥികളേയും യോഗത്തിൽ വിളിച്ചുവരുത്താൻ സാധ്യതയുണ്ട്. ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി കേന്ദ്ര നേതാക്കളിയ പ്രകാശ് കാരാട്ട്, എസ്. രാമചന്ദ്രൻ പിള്ള തുടങ്ങിയവരും രണ്ട് ദിവസത്തെ യോഗത്തിൽ പങ്കെടുക്കും.

Conclusion:
Last Updated : May 31, 2019, 11:33 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.