പ്രതിവര്‍ഷം ചുരുങ്ങിയത് 72,000 രൂപ വരുമാനം ഉറപ്പുവരുത്തുന്ന ന്യായ് പദ്ധതി പ്രധാനയാണ് കോണ്‍ഗ്രസിന്‍റെ പത്രികയുടെ പ്രധാന ആകര്‍ഷണം. കര്‍ഷകരെയും യുവാക്കളെയും ന്യൂനപക്ഷ വിഭാഗങ്ങളെയും ഉള്‍ക്കൊള്ളിച്ചുകൊണ്ടാണ് കോണ്‍ഗ്രസ് പ്രകടന പത്രിക തയാറാക്കിയിരിക്കുന്നത്.
22 ലക്ഷം തൊഴിലുകളാണ് ഇന്ത്യയിൽ നിലവിലുള്ളതെന്നും കോണ്‍ഗ്രസ് അധികാരത്തില്‍ എത്തിയാല്‍ ഉടന്‍ ഈ ഒഴിവുകൾ നികത്തുമെന്നും പത്രികയിൽ വ്യക്തമാക്കുന്നു. കൂടാതെ തൊഴില്‍ അവസരങ്ങള്‍ ഉണ്ടാക്കുന്നത് കോൺഗ്രസിന്‍റെ പ്രത്യേക പദ്ധതിയാണെന്നും പത്രികയിൽ പറയുന്നു.
സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്, പി. ചിദംബരം, എ.കെ.ആന്‍റണി, കെ സി വേണുഗോപാല്‍ തുടങ്ങിയവര്‍ ചേര്‍ന്നാണ് പ്രകടനപത്രിക പുറത്തിറക്കിയത്. തൊഴിലില്ലായ്മ, കര്‍ഷകരുടെ ദുരിതങ്ങള്‍, സ്ത്രീ സുരക്ഷ തുടങ്ങിയ ജനങ്ങളുടെ പ്രധാന പ്രശ്നങ്ങള്‍ പ്രചരണത്തിന്‍റെ മുഖ്യധാരയില്‍ എത്തിക്കുമെന്നും നുണകളില്ലാത്ത പ്രകടനപത്രികയാണ് കോണ്‍ഗ്രസ് പാര്‍ട്ടിയുടെതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.