ETV Bharat / state

'പ്രിയങ്ക ഗാന്ധി വന്‍ ഭൂരിപക്ഷത്തില്‍ ജയിക്കും, ആശങ്ക പോളിങ് ശതമാനത്തില്‍ മാത്രം':പിവി അന്‍വര്‍

വയനാട്ടിലെ വോട്ടിങ് ശതമാനത്തിലാണ് ആശങ്കയെന്നും പിവി അൻവർ. ചേലക്കരയില്‍ വിജയ പ്രതീക്ഷയെന്നും അദ്ദേഹം.

PV ANVAR MLA On Byelcetion  WAYANAD CHELAKKARA BYELECTION  വയനാട് ഉപതെരഞ്ഞെടുപ്പ്  പിവി അന്‍വര്‍ എംഎല്‍എ
PV ANVAR (ETV Bharat)
author img

By ETV Bharat Kerala Team

Published : Nov 14, 2024, 10:03 AM IST

Updated : Nov 14, 2024, 10:10 AM IST

മലപ്പുറം: വയനാട്ടില്‍ യുഡിഎഫ് സ്ഥാനാര്‍ഥി പ്രിയങ്ക ഗാന്ധി വൻ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്ന് പിവി അൻവർ എംഎല്‍എ. ആശങ്ക വോട്ടിങ് ശതമാനത്തിലാണെന്നും അദ്ദേഹം പറഞ്ഞു. മലപ്പുറത്ത് മാധ്യമങ്ങളോട് സംസാരിക്കവേയാണ് പ്രതികരണം.

വോട്ടിങ് ശതമാനം കൂടാനുള്ള സാഹചര്യമുണ്ടായിരുന്നു. എന്നാല്‍ അത് ശരിയായി ഉപയോഗപ്പെടുത്തിയില്ല. പ്രവർത്തനം കാര്യക്ഷമമല്ലെന്ന് കെപിസിസി പ്രസിഡൻ്റിനോട് പറഞ്ഞിരുന്നു. നല്ല രീതിയില്‍ പോളിങ് നടന്നിരുന്നെങ്കില്‍ പ്രിയങ്കയുടെ ഭൂരിപക്ഷം അഞ്ച് ലക്ഷമൊക്കെ ഉണ്ടാകുമായിരുന്നുവെന്നും അൻവര്‍ പറഞ്ഞു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

അതേസമയം ചേലക്കരയില്‍ ഡിഎംകെ സ്ഥാനാര്‍ഥി നല്ല മുന്നേറ്റമുണ്ടാക്കുമെന്ന് പിവി അന്‍വര്‍ വ്യക്തമാക്കി. ജയിക്കുമെന്ന് തന്നെയാണ് പ്രതീക്ഷ. ചേലക്കരയില്‍ 20,000ത്തിലധികം വോട്ടുകള്‍ ഡിഎംകെക്ക് ലഭിക്കും. നല്ല അടിയൊഴുക്കുണ്ടെന്നും പിവി അൻവര്‍ കൂട്ടിച്ചേർത്തു.

പാലക്കാട് യുഡിഎഫിൻ്റെ നിലപാട് മാന്യമല്ലെന്നും അന്‍വര്‍ ആരോപിച്ചു. സ്ഥാനാര്‍ഥിത്വം പിൻവലിച്ച മിൻഹാജിനോട് സംസാരിക്കാൻ പോലും പാലക്കാട്ടെ കോൺഗ്രസ് നേതൃത്വം തയ്യാറായില്ലെന്നും അദ്ദേഹം പറഞ്ഞു. പൊന്നാനി പീഡന കേസ് ഡിവിഷൻ ബെഞ്ച് തള്ളി എന്ന പ്രചരണം ശരിയല്ലെന്നും അന്‍വര്‍ ചൂണ്ടിക്കാട്ടി. യുക്തമായ തീരുമാനം എടുക്കാൻ കീഴ്‌ക്കോടതിയോട് നിർദേശിക്കുകയാണ് ചെയ്‌തതെന്നും അൻവർ വ്യക്തമാക്കി.

Also Read : വയനാട്ടിൽ പോളിങ് കുത്തനെ ഇടിഞ്ഞു, ചേലക്കരയിൽ മികച്ച പോളിങ്; ആശങ്കയിൽ മുന്നണികള്‍

Last Updated : Nov 14, 2024, 10:10 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.