ലഹരിമരുന്ന് കച്ചവടത്തിനിടെ രണ്ടു ആഫ്രിക്കൻ സ്വദേശികളെ ഹൈദരാബാദ് പൊലീസ് അറസ്റ്റ് ചെയ്തു. ഇവരിൽനിന്നു 25 ഗ്രാം കൊക്കെയ്ൻ പിടിച്ചെടുത്തു. രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് അർനോൾഡ് പാട്രിക്സ്, അബ്ദുള്ള എന്നിവരെ പിടികൂടിയത്.
ഇവരിൽ നിന്ന് മൂന്നു മൊബൈൽ ഫോണുകളും പിടിച്ചെടുത്തിട്ടുണ്ടെന്ന് ഹൈദരാബാദ് എക്സൈസ് വകുപ്പ് അസിസ്റ്റന്‍റെ് പ്രൊഹിബിഷൻ സൂപ്രണ്ട് അഞ്ജി റെഡ്ഡി പറഞ്ഞു. വിസ കാലാവധി കഴിഞ്ഞിട്ടും ഇന്ത്യയിൽ അനധികൃതമായി താമസിക്കുക്കയായിരുന്നു ഇവര്‍. ബംഗലുരുവിൽ ഉളള നൈജീരിയൻ സ്വദേശിയാണ് ഇവർക്ക് മയക്കുമരുന്ന് വിതരണം ചെയ്യുന്നതെന്ന് പൊലീസിന് ഇവര്‍ മൊഴി നല്‍കി.