ETV Bharat / briefs

ഉടമ്പടികള്‍ കര്‍ശനമായി പാലിക്കാന്‍ ചൈന-ഇന്ത്യ ധാരണ - military and diplomatic

സൈനികതല ചർച്ചയിലെ തീരുമാനങ്ങൾ നടപ്പാക്കാനാണ് ഇന്ന് നടന്ന നയതന്ത്രതല ചർച്ചയിലും ഇന്ത്യയും ചൈനയും തമ്മിൽ ധാരണയായത്

china
china
author img

By

Published : Jun 24, 2020, 10:02 PM IST

Updated : Jun 24, 2020, 10:26 PM IST

ബെയ്ജിങ്: നേതാക്കള്‍ തമ്മിലുള്ള ഉടമ്പടികളും കരാറുകളും കര്‍ശനമായി പാലിക്കാന്‍ ഇന്ത്യയും ചൈനയും തമ്മില്‍ ബുധനാഴ്ച ധാരണയായി. അതിർത്തി പ്രദേശങ്ങളിൽ സമാധാനം സംയുക്തമായി സംരക്ഷിക്കുമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

ഇന്നലെ ഇന്ത്യയുടെയും ചൈനയുടെയും സേനാ കമാൻഡർമാർ നടത്തിയ ചർച്ചയിൽ നിയന്ത്രണരേഖയിൽ നിന്നും ഇരുവിഭാഗവും പിൻമാറാനും മുൻസ്ഥിതി പുനസ്ഥാപിക്കാനും ഇരുരാജ്യങ്ങളും തമ്മിൽ ധാരണയായിരുന്നു. സൈനികതല ചർച്ചയിലെ തീരുമാനങ്ങൾ നടപ്പാക്കാനാണ് ഇന്ന് നടന്ന നയതന്ത്രതല ചർച്ചയിലും ഇന്ത്യയും ചൈനയും തമ്മിൽ ധാരണയായത്.

ചൈനീസ് അതിർത്തി, സമുദ്രകാര്യ വകുപ്പിന്‍റെ ഡയറക്ടര്‍ ജനറല്‍ ഹോങ് ലിയാങ്, വിദേശകാര്യ മന്ത്രാലയം ജോയിന്റ് സെക്രട്ടറി നവീന്‍ ശ്രീവാസ്തവ എന്നിവര്‍ തമ്മില്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി ചര്‍ച്ച നടത്തിയാണ് ധാരണയിലെത്തിയത്. ചൈന-ഇന്ത്യ അതിർത്തിയിലെ സ്ഥിതിഗതികളെക്കുറിച്ച് ഇരുപക്ഷവും ആത്മാർത്ഥവും ആഴത്തിലുള്ളതുമായ അഭിപ്രായ കൈമാറ്റം നടത്തിയിരുന്നു. ജൂൺ 17ന് നടത്തിയ ചര്‍ച്ചയിലൂടെ ഇരുരാജ്യങ്ങളുടെയും വിദേശകാര്യ മന്ത്രിമാർ എത്തിച്ചേർന്ന സുപ്രധാന സമവായം ആത്മാർത്ഥമായി നടപ്പാക്കാന്‍ ധാരണയായതായി വിദേശകാര്യ മന്ത്രാലയം പുറപ്പെടുവിച്ചത് പ്രസ്താവനയിലൂടെ അറിയിച്ചു.

സൈനിക, നയതന്ത്ര മാര്‍ഗങ്ങളിലൂടെ ആശയവിനിമയവും ഏകോപനവും ശക്തിപ്പെടുത്താനും പ്രശ്നങ്ങള്‍ സമാധാനപരമായി പരിഹരിക്കാനും ഇരുരാജ്യങ്ങളും സമ്മതിച്ചു. ചൈനയും ഇന്ത്യയും തമ്മിലുള്ള അതിർത്തികാര്യങ്ങൾ സംബന്ധിച്ച ഏകോപനത്തിനായി നടത്തിയ ചര്‍ച്ചയില്‍ ഇരു രാജ്യങ്ങളിലെയും വിദേശകാര്യ വക്താക്കള്‍, പ്രതിരോധം, മറ്റ് വകുപ്പുകൾ എന്നിവയുടെ പ്രതിനിധികളും പങ്കെടുത്തു. നിയന്ത്രണ രേഖ കടക്കില്ലെന്ന് ഉറപ്പാക്കണമെന്നും ചൈനയോട് ഇന്ത്യ ചര്‍ച്ചയില്‍ ആവശ്യപ്പെട്ടു. കിഴക്കൻ ലഡാക്കിലെ സംഘർഷമേഖലകളിൽ നിന്ന് പരസ്പരം പിന്മാറാൻ ധാരണയായെന്ന് കമാൻഡർമാരുടെ ചർച്ചയ്ക്ക് ശേഷം ഇന്നലെ കരസേന അറിയിച്ചിരുന്നു.

ജൂൺ 15 ന് ഗൽവാൻ താഴ്‌വരയിലുണ്ടായ അക്രമത്തിൽ 20 ഇന്ത്യൻ സൈനികരാണ് കൊല്ലപ്പെട്ടത്. ചൈനയിലുണ്ടായ നാശനഷ്ടം ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ലെങ്കിലും ചൈനയിലും ജവാന്മാര്‍ മരിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. കിഴക്കൻ ലഡാക്കിലെ പാംഗോംഗ്, ഗാൽവാൻ വാലി, ഡെംചോക്ക്, ദൗലത് ബേഗ് ഓൾഡി എന്നിവിടങ്ങളിൽ ഇന്ത്യ, ചൈനീസ് സൈന്യങ്ങൾ ഏറ്റുമുട്ടലിൽ ഏർപ്പെട്ടിരിക്കുന്നു. പാഗോംഗ് ഉൾപ്പെടെ നിരവധി പ്രദേശങ്ങളിൽ ചൈനീസ് കരസേനയിലെ ഒരു വലിയ വിഭാഗം ഇന്ത്യൻ അതിർത്തിയിലേക്ക് അതിക്രമിച്ച് കയറുകയും ചെയ്തിരുന്നു.

ഇന്ത്യൻ സൈന്യം അതിക്രമങ്ങളെ ശക്തമായി എതിർത്തു. അതിർത്തിയില്‍ സമാധാനം പുനസ്ഥാപിക്കുന്നതിനായി ഇരുപക്ഷവും കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തുടർച്ചയായ ചർച്ചകൾ നടത്തി വരികയാണ്.

Last Updated : Jun 24, 2020, 10:26 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.