ETV Bharat / briefs

'ഒരു ജില്ല, ഒരു ഉത്‌പന്നം' പദ്ധതിയുടെ പ്രചരണത്തിനായി യൂണിറ്റി മാളുകള്‍

കരകൗശല വസ്‌തുക്കളുടെ പ്രചരണത്തിനും വില്‍പ്പനയ്ക്കും വേണ്ടി ഓരോ സംസ്ഥാനങ്ങളുടെയും തലസ്ഥാനത്തും അല്ലെങ്കില്‍ പ്രധാന വിനോദസഞ്ചാര കേന്ദ്രം കേന്ദ്രീകരിച്ചുമാകും യൂണിറ്റി മാളുകള്‍ സ്ഥാപിക്കുക.

budget  budget 2023 live  union budget 2023  budget session live  budget 2023 road devolopment  nirmala sitharaman budget  parliament budget session 2023  കേന്ദ്ര ബജറ്റ്  ബജറ്റ് 2023  ബജറ്റ് പ്രഖ്യാപനങ്ങള്‍  നിര്‍മല സീതാരാമന്‍  യൂണിറ്റി മാളുകള്‍  ഒരു ജില്ല ഒരു ഉത്‌പന്നം പദ്ധതി  കരകൗശല വസ്‌തുക്കളുടെ പ്രചരണം
unity mall
author img

By

Published : Feb 1, 2023, 2:55 PM IST

ന്യൂഡല്‍ഹി: 'ഒരു ജില്ല, ഒരു ഉത്‌പന്നം' പദ്ധതിയുടെ ഭാഗമായി കരകൗശല വസ്‌തുക്കളുടെ പ്രചരണത്തിനും വില്‍പ്പനയ്ക്കും വേണ്ടി യൂണിറ്റി മാളുകള്‍ സ്ഥാപിക്കാന്‍ സംസ്ഥാന സര്‍ക്കാരുകളെ പ്രോത്സാഹിപ്പിക്കുമെന്ന് ധനമന്ത്രി ലോക്‌സഭയില്‍. സംസ്ഥാനങ്ങളുടെ തസ്ഥാനത്തോ, അല്ലെങ്കില്‍ പ്രശസ്‌തമായ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ കേന്ദ്രീകരിച്ചോ യൂണിറ്റി മാളുകള്‍ സ്ഥാപിക്കുമെന്നാണ് ധനമന്ത്രിയുടെ പ്രഖ്യാപനം.

പരമ്പരാഗത കരകൗശല വിദഗ്‌ധർക്കായി ബജറ്റിൽ പ്രധാനമന്ത്രിയുടെ 'വിശ്വകർമ കരകൗശൽ സമ്മാൻ' എന്ന പദ്ധതി ആദ്യമായി അവതരിപ്പിച്ചു. അവരുടെ ഉത്‌പന്നങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുകയും ഉത്‌പാദനം വർധിപ്പിക്കുകയും വിപണി വിപുലപ്പെടുത്തുകയുമാണ് ലക്ഷ്യം. കരകൗശല തൊഴിലാളികൾക്കും കരകൗശല വിദഗ്‌ധർക്കും സാമ്പത്തിക പിന്തുണ, നൈപുണ്യ വികസനം, ഡിജിറ്റൽ ഹരിത സാങ്കേതിക വിദ്യകൾ ലഭ്യമാക്കൽ, ബ്രാൻഡ് പ്രമോഷൻ, ഡിജിറ്റൽ പേമെന്‍റ്, സാമൂഹിക സുരക്ഷ എന്നിവ പദ്ധതിയിലൂടെ ലഭ്യമാക്കുമെന്നും ഇത് അവരുടെ ചെറുകിട ബിസിനസുകൾ മെച്ചപ്പെടുത്തുമെന്നും ധനമന്ത്രി നിർമല സീതാരാമൻ വ്യക്തമാക്കി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.