മലപ്പുറം: മലപ്പുറത്ത് വാഹന പരിശോധനക്കിടെ ബൈക്ക് മോഷ്ടാവിനെ ബൈക്ക് സഹിതം കയ്യോടെ പിടികൂടി. മക്കരപ്പറമ്പിലെ ഫർണിച്ചർ കടയുടെ അടുത്ത് നിർത്തിയിട്ട ബൈക്കുമായി കടന്നുകളഞ്ഞ രഞ്ജിത്ത് (29) എന്ന പാലക്കാട് സ്വദേശീയെയാണ് തിരൂർക്കാട്ടിൽ നിന്നും വാഹന പരിശോധനക്കിടെ പിടികൂടിയത്.
ശനിയാഴ്ച രാവിലെ തിരൂർക്കാട് സ്കൂൾപടിയിൽ വെച്ച് വാഹന പരിശോധന നടത്തുമ്പോഴാണ് കളവു ചെയ്ത് വാഹനം ഓടിച്ചു വരുന്നതായി കണ്ട പ്രതിയെ പിടികൂടുന്നത്. മക്കരപ്പറമ്പ് ചെട്ടിയാരങ്ങാടി സ്വദേശിയായ ഉമ്മറുദ്ദിൻ മക്കരപ്പറമ്പുള്ള ഫർണിച്ചർ കടയുടെ എതിർവശം റോഡരികിൽ നിർത്തിയിട്ട ബൈക്കാണ് മോഷണം പോയത്.
തുടർന്ന് ഉമറുദ്ദീന്‍റെ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുകയായിരുന്നു. പ്രതിയായ രഞ്ജിത്തിനെ അറസ്റ്റ് ചെയ്ത് പെരിന്തൽമണ്ണ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി മുമ്പാകെ ഹാജരാക്കുകയും പ്രതിയെ റിമാൻഡ് ചെയ്യുകയും ചെയ്തു.