തമിഴ് നടൻ വിഷ്ണു വിശാലും ബാഡ്‌മിന്‍റൺ താരം ജ്വാല ഗുട്ടയും വിവാഹിതരായി. ഏതാനും വർഷങ്ങളായി ഇരുവരും പ്രണയത്തിലായിരുന്നു. കഴിഞ്ഞ സെപ്തംബറിൽ വിഷ്ണുവും ജ്വാല ഗുട്ടയും തമ്മിലുള്ള നിശ്ചയം കഴിഞ്ഞിരുന്നു. ഈ മാസം ആദ്യമാണ് ഇരുവരും തമ്മിലുള്ള വിവാഹത്തീയതി പുറത്തുവിട്ടത്.
![Badminton star Jwala Gutta gets married to actor Vishnu news Vishal Jwala gutta news update Vishnu vishal jwala gutta news ജ്വാല ഗുട്ട വിവാഹം വാർത്ത വിഷ്ണു വിശാൽ ജ്വാല ഗുട്ട വിവാഹം വാർത്ത](https://etvbharatimages.akamaized.net/etvbharat/prod-images/06:34:26:1619096666_768-512-11498420-thumbnail-3x2-mjgfth_2204newsroom_1619096643_201.jpg)
കഴിഞ്ഞ ദിവസങ്ങളിൽ മെഹന്ദി, ഹൽദി ചടങ്ങുകളിലെ ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. വിഷ്ണുവിന്‍റെ രണ്ടാം വിവാഹമാണിത്.
അസുരൻ, മുണ്ടാസുപ്പട്ടി ചിത്രങ്ങളിലൂടെ സിനിമാരംഗത്ത് പ്രശസ്തനായ വിഷ്ണു വിശാലിന്‍റെ ഏറ്റവും പുതിയ ചിത്രമാണ്
കാടൻ.
ബാഡ്‌മിന്‍റൺ താരം ജ്വാല ഗുട്ട ലോക ചാമ്പ്യൻഷിപ്പിൽ വെങ്കല മെഡൽ ജേതാവാണ്.