ന്യൂഡല്‍ഹി: ഹിന്ദുജ ഗ്രൂപ്പ് അശോക് ലെയ്‌ലാന്‍ഡ് തങ്ങളുടെ പുതിയ രണ്ട് ട്രാക്ടറുകള്‍ ഇന്ത്യന്‍ മാര്‍ക്കറ്റില്‍ പുറത്തിറക്കി. 41.5 ടണ്‍ ശേഷിയുള്ള എവിടിആര്‍ 4220, 43.5 ടണ്‍ ശേഷിയുള്ള എവിടിആര്‍ 4420 ട്രാക്ടറുകളാണ് പുറത്തിറക്കിയിരിക്കുന്നത്. 41.5 ന് മുകളില്‍ ഭാരശേഷിയുള്ള ഇന്ത്യയിലെ ആദ്യ ട്രാക്ടറുകളാണ് ഇവയെന്ന് കമ്പനി അറിയിച്ചു.
രണ്ട് ആക്സിലുകളോടു കൂടിയ വാഹനം കൂടുതല്‍ ശേഷി നല്‍കുമെന്നാണ് കമ്പനിയുടെ അവകാശവാദം. പുത്തന്‍ സാങ്കേതിക വിദ്യയില്‍ നിര്‍മിച്ച വാഹനം കൂടുതല്‍ ഭാരം വഹിക്കുന്നതിനൊപ്പം ഇന്ധന ക്ഷമത ഉറപ്പാക്കുമെന്നും കമ്പനി അവകാശപ്പെട്ടു.
Also Read: മഹീന്ദ്ര & മഹീന്ദ്ര വണ്ടികള്‍ക്ക് വില കൂടും ; എല്ലാ മോഡലുകള്‍ക്കും 2.5 ശതമാനം നിരക്കുകൂട്ടി കമ്പനി