ETV Bharat / briefs

ജര്‍മനിയിലെ ഇറച്ചി പ്ലാന്‍റില്‍ 400 പേര്‍ക്ക് കൊവിഡ്

author img

By

Published : Jun 17, 2020, 7:29 PM IST

റീഡ-വീഡൻബ്രൂക്കിലെ ടോണീസ് ഗ്രൂപ്പ് നടത്തുന്ന അറവുശാലയിലെ ആളുകള്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചതെന്ന് ഗ്വെറ്റ്സ്ലോയിലെ പ്രാദേശിക ആരോഗ്യ വിഭാഗം അറിയിച്ചു

germany
germany

ബെര്‍ലിന്‍: പടിഞ്ഞാറന്‍ ജര്‍മനിയിലെ വലിയൊരു ഇറച്ചി പ്ലാന്‍റില്‍ 400 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. റീഡ-വീഡൻബ്രൂക്കിലെ ടോണീസ് ഗ്രൂപ്പ് നടത്തുന്ന അറവുശാലയിലെ ആളുകള്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചതെന്ന് ഗ്വെറ്റ്സ്ലോയിലെ പ്രാദേശിക ആരോഗ്യ വിഭാഗം അറിയിച്ചു. ജര്‍മനിയില്‍ അടുത്തിടെയായി നിരവധി ഇടങ്ങളില്‍ വ്യാപകമായി കൊവിഡ് സ്ഥിരീകരിക്കപ്പെടുന്ന സാഹചര്യമുണ്ട്. ഈ സാഹചര്യത്തില്‍ ഇത്തരം വ്യവസായങ്ങള്‍ക്ക് കര്‍ശനമായ നിയന്ത്രണം ഏര്‍പ്പെടുത്താനും സുരക്ഷ ശക്തമാക്കാനും സര്‍ക്കാര്‍ തീരുമാനിച്ചു. ടോണീസ് ഗ്രൂപ്പ് നടത്തുന്ന അറവുശാല വളരെ വലുതാണെന്നും ആറായിരത്തിലധികം ജീവനക്കാര്‍ ഇവിടെയുണ്ടെന്നും അധികൃതര്‍ അറിയിച്ചു.

For All Latest Updates

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.