മുംബൈ: ലോക്ക് ഡൗണ്‍ കാലത്ത് മാത്രം മഹാരാഷ്ട്രയില്‍ സൈബര്‍ കുറ്റകൃത്യങ്ങളില്‍ 450 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ഇതില്‍ 239 കേസുകളിലെ പ്രതികളെ പിടികൂടിയതായി മഹാരാഷ്ട്ര പൊലീസ് അറിയിച്ചു. വാട്സ് ആപ്പുമായി ബന്ധപ്പെട്ട് 186 കേസുകളും ടിക് ടോക് ആപ്പുമായി ബന്ധപ്പെട്ട് 23 കേസുകളും ട്വിറ്ററുമായി ബന്ധപ്പെട്ട് എട്ട് കേസുകളും ഇന്‍സ്റ്റഗ്രാമുമായി ബന്ധപ്പെട്ട് നാല് കേസുകളും രജിസ്റ്റര്‍ ചെയ്തതായി മഹാരാഷ്ട്ര പൊലീസിന്‍റെ പത്രകുറിപ്പില്‍ പറയുന്നു.
49 കേസുകള്‍ കുറ്റകരമായ സന്ദേശങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ച സംഭവത്തില്‍ രജിസ്റ്റര്‍ ചെയ്തതാണന്നും 180 കേസുകള്‍ ഫേസ്ബുക്ക് പോലുള്ള സമൂഹമാധ്യമങ്ങളില്‍ വ്യാജ സന്ദേശങ്ങള്‍ പങ്കിട്ടതുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്തതാണെന്നും പൊലീസ് അറിയിച്ചു.
സമൂഹമാധ്യമങ്ങള്‍ വഴി വ്യാജസന്ദേശങ്ങള്‍ കൈമാറുന്നത് പതിവായ സാഹചര്യത്തില്‍ ഇത്തരം സന്ദേശങ്ങള്‍ കൈമാറുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാന്‍ തീരുമാനിച്ചതായി കഴിഞ്ഞ ദിവസം ആഭ്യന്തര മന്ത്രി അനില്‍ ദേശ്മുഖ് അറിയിച്ചു.