ഗുവാഹത്തി: അസം, ത്രിപുര മുഖ്യമന്ത്രിമാരെ അധിക്ഷേപിക്കുകയും വർഗീയ പരാമർശം നടത്തുകയും ചെയ്ത ബിജെപി പ്രവർത്തകർ അറസ്റ്റിൽ. അസം മുഖ്യമന്ത്രി സര്‍ബാനന്ദ സൊനോവാളിനെ അധിക്ഷേപിച്ച ബിജെപിയുടെ ലോക്കല്‍ ഐടി സെല്‍ സെക്രട്ടറിയായ നിതു ബോറ, ത്രിപുര മുഖ്യമന്ത്രി ബിപ്ലവ് ദേവിനെ അപകീർത്തിപ്പെടുത്തിയ ബിജെപി പ്രവർത്തകൻ അനുപം പോൾ എന്നിവരാണ് പൊലീസ് പിടയിലായത്.
അസമിലേക്ക് കുടിയേറിയ മുസ്ലീം വിഭാഗങ്ങളില്‍ നിന്ന് തദ്ദേീയ ജനതയെ രക്ഷിക്കാന്‍ ബിജെപി ഗവണ്‍മെന്‍റിന് കഴിഞ്ഞില്ലെന്നും മുഖ്യമന്ത്രിയാണ് ഉത്തരവാദി എന്നുമായിരുന്നു നിതു ബോറിന്‍റെ വിമര്‍ശനം. ത്രിപുര മുഖ്യമന്ത്രിയുടെ കുടുബ ജീവിതത്തെക്കുറിച്ച് വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചതിനാണ് അനുപം പോളിനെ അറസ്റ്റ് ചെയ്തത്.