ETV Bharat / sitara

ബോളിവുഡ് നടൻ സുശാന്ത് സിങ് രാജ്‍പുത് മരിച്ച നിലയിൽ - തൂങ്ങി മരിച്ച നിലയിൽ

സുശാന്ത് സിംഗ് രാജ്‍പുത്  ബോളിവുഡ് നടൻ  എം. എസ് ധോണി  Sushant Singh  suicide
സുശാന്ത് സിങ് രാജ്‍പുത്
author img

By

Published : Jun 14, 2020, 2:51 PM IST

Updated : Jun 14, 2020, 7:31 PM IST

14:44 June 14

ധോണി:ദി അൺടോൾഡ് സ്‌റ്റോറി ഫെയിം സുശാന്ത് സിങ് രാജ്‍പുത് മുംബൈയിലെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

മുംബൈ ബാന്ദ്രയിലെ വീട്ടിലാണ് സുശാന്ത് സിങ് രാജ്‍പുത്തിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്

ബോളിവുഡ് നടൻ സുശാന്ത് സിങ് രാജ്‍പുത് (34) തൂങ്ങി മരിച്ച നിലയിൽ. ധോണി:ദി അൺടോൾഡ് സ്‌റ്റോറി, ശുദ്ധ് ദേസി റൊമാൻസ്, കേദർനാഥ്, പികെ എന്നീ ഹിന്ദി ചിത്രങ്ങളിലൂടെ പ്രശസ്‌തനായ താരം മുംബൈയിലെ വീട്ടിൽ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഏഴ് വർഷമായി ബോളിവുഡിൽ സജീവമാണ് താരം. കഴിഞ്ഞ ആറു മാസമായി സുശാന്ത് വിഷാദരോഗത്തിൽ ആയിരുന്നുവെന്നും ഇതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നുമാണ് റിപ്പോർട്ടുകൾ.

പവിത്ര രിശ്‌താ എന്ന ടെലിവിഷൻ സീരിയലിലൂടെ അഭിനയത്തിൽ അരങ്ങേറ്റം കുറിച്ചു. കൈ പോ ചെ ആണ് ആദ്യ സിനിമ. പിന്നീട്, എം.എസ് ധോണിയുടെ ബയോപിക് ചിത്രം സുശാന്തിന്‍റെ കരിയർ ബസ്റ്റ് ചലച്ചിത്രമാണ്. ചിച്ചോരെയാണ് അദ്ദേഹത്തിന്‍റെ ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. മുംബൈ ബിഎംസി കൂപ്പർ ആശുപത്രിയിലാണ് സുശാന്ത് സിങ്ങിന്‍റെ മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. സുശാന്തിന്‍റെ മാനേജർ ദിഷ സാലിയൻ കഴിഞ്ഞ തിങ്കളാഴ്‌ച രാത്രി കെട്ടിടത്തിൽ നിന്ന് താഴേക്ക് ചാടി ആത്മഹത്യ ചെയ്‌തിരുന്നു. 

Last Updated : Jun 14, 2020, 7:31 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.