പട്ടികയിൽ രണ്ട് എംഎൽഎമാർ. തിരുവനന്തപുരത്ത് സി ദിവാകരൻ. തൃശൂരിൽ രാജാജി മാത്യു തോമസ്. മാവേലിക്കരയിൽ ചിറ്റയം ഗോപകുമാർ, വയനാട് സീറ്റിൽ പിപി സുനീർ. തീരുമാനം സംസ്ഥാന കൗൺസിൽ യോഗത്തിൽ. കാനം രാജേന്ദ്രൻ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ല.
ഏത് വെല്ലുവിളിയും ഏറ്റെടുക്കാന്‍ തയ്യാറെന്ന് സി. ദിവാകരന്‍. പാര്‍ട്ടി നിശ്ചയിച്ചാല്‍ താന്‍ ജയിച്ചുവരുമെന്നും സി. ദിവാകരന്‍. തൃശൂരില്‍ രാജാജിയുടെ പേര് നിര്‍ദ്ദേശിച്ചത് താനെന്ന് സിറ്റിംഗ് എംപി സി.എന്‍.ജയദേവന്‍. രാജാജി മികച്ച മതേതര സ്ഥാനാര്‍ത്ഥിയെന്നും സിഎന്‍ ജയദേവന്‍. പാര്‍ട്ടി ദേശീയ കൗണ്‍സിലിന്‍റെ തീരുമാനം വന്നതിന് ശേഷം പ്രതികരിക്കാമെന്ന് രാജാജി മാത്യു തോമസ്. പാര്‍ട്ടി പറഞ്ഞാല്‍ ഏത് ഉത്തരവാദിത്തവും ഏറ്റെടുക്കുമെന്ന് ചിറ്റയം ഗോപകുമാര്‍.