ഭോപ്പാൽ: നർമം കലര്‍ന്ന സോഷ്യല്‍ മീഡിയ പോസ്റ്റുകളിലൂടെയും റീലുകളിലൂടെയും ശ്രദ്ധേയമാണ് ഓൺലൈൻ ഭക്ഷണ ഡെലിവറി പ്ലാറ്റ്‌ഫോമായ സൊമാറ്റോ. ഇത്തരത്തിലുള്ള, സൊമാറ്റോയുടെ പോസ്റ്റുകള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ തരംഗമാകാറുമുണ്ട്. അത്തരത്തില്‍ തമാശ നിറഞ്ഞ, നെറ്റിസണ്‍സിനെ കുടുകൂടാ ചിരിപ്പിച്ച, ചിന്തിപ്പിച്ച ഒരു ട്വീറ്റുമായെത്തിയിരിക്കുകയാണ് വീണ്ടും കമ്പനി.
-
Ankita from Bhopal please stop sending food to your ex on cash on delivery. This is the 3rd time - he is refusing to pay!
— zomato (@zomato) August 2, 2023 " class="align-text-top noRightClick twitterSection" data="
">Ankita from Bhopal please stop sending food to your ex on cash on delivery. This is the 3rd time - he is refusing to pay!
— zomato (@zomato) August 2, 2023Ankita from Bhopal please stop sending food to your ex on cash on delivery. This is the 3rd time - he is refusing to pay!
— zomato (@zomato) August 2, 2023
'ഭോപ്പാലുകാരി അങ്കിതയോട് പറയാനുള്ളത്, താങ്കളുടെ മുന്‍ കാമുകന് ക്യാഷ് ഓണ്‍ ഡെലിവറിയില്‍ (വിതരണ സമയത്ത് പണം നല്‍കുക) ഭക്ഷണം അയക്കാതിരിക്കുക. മൂന്ന് തവണയാണ് ഇത്തരത്തില്‍ താങ്കള്‍ ഭക്ഷണം അയച്ചുനല്‍കിയത്. ഒറ്റ ഡെലിവറിയില്‍ പോലും അദ്ദേഹം പണം നൽകിയിട്ടില്ല' - ഇന്നലെ രാവിലെയാണ് സൊമാറ്റോ എക്‌സില്‍ (ട്വിറ്റര്‍ ) ഇങ്ങനെ കുറിച്ചത്. 98,900ത്തില്‍ അധികം പേരാണ് ഈ ട്വീറ്റ് ഇതുവരെ കണ്ടത്. 12,100ത്തിലധികം പേരാണ് ട്വീറ്റ് ലൈക്ക് ചെയ്‌തത്. അതില്‍ 897 പേര്‍ റീട്വീറ്റ് ചെയ്യുകയുമുണ്ടായി.
'കരച്ചില്‍ ട്വീറ്റുമായി സൊമാറ്റോ': ട്വീറ്റ് കണ്ടതോടെ പല നെറ്റിസണ്‍സും അങ്കിതയുടെ 'കുരുട്ടുബുദ്ധിയെ' അഭിനന്ദിക്കുകയും മറ്റ് ചിലർ ആവശ്യമായ നിയമ നടപടി സ്വീകരിക്കാന്‍ സൊമാറ്റോയോട് നിർദേശിക്കുകയും ചെയ്‌തു. കാര്യങ്ങള്‍ ഇങ്ങനെയിരിക്കെ വീണ്ടും ട്വീറ്റുമായി സൊമാറ്റോ രംഗത്തെത്തി. 'അങ്കിതയുടെ അക്കൗണ്ടിലെ ക്യാഷ് ഓണ്‍ ഡെലിവറി ബ്ലോക്ക് ചെയ്‌തിരിക്കുകയാണെന്ന് ആരെങ്കിലും പറഞ്ഞുകൊടുക്കൂ. അവര്‍ 15 മിനിറ്റായി വീണ്ടും ശ്രമിക്കുകയാണ്' - ഇങ്ങനെ കുറിച്ച്, കരയുന്ന ഇമോജിയോടെയാണ് സൊമാറ്റോയുടെ ഈ വിഷയത്തിലെ രണ്ടാമത്തെ ട്വീറ്റ്. ഓഗസ്റ്റ് രണ്ടിന് രാത്രി 9.34നാണ് ഈ ട്വീറ്റ്.
-
someone pls tell Ankita COD on her account is blocked – she’s been trying again for 15 minutes 😭
— zomato (@zomato) August 2, 2023 " class="align-text-top noRightClick twitterSection" data="
">someone pls tell Ankita COD on her account is blocked – she’s been trying again for 15 minutes 😭
— zomato (@zomato) August 2, 2023someone pls tell Ankita COD on her account is blocked – she’s been trying again for 15 minutes 😭
— zomato (@zomato) August 2, 2023
1,000ത്തിലധികം എക്‌സ് ഉപയോക്താക്കളാണ് റീട്വീറ്റ് ചെയ്‌തത്. 11,000ത്തിലധികം ലൈക്കുകളുമാണ് ഇതിന് ലഭിച്ചത്. കുറിപ്പ് റീട്വീറ്റ് ചെയ്‌തുകൊണ്ട് സാവ്‌സ് എന്ന എക്‌സ് ഉപയോക്താവ് കുറിച്ചത് ഇങ്ങനെ. 'അങ്കിത പറയുന്നു, മുന്‍ കാമുകന്‍ പണം തരുന്നതുവരെ ഡെലിവറി അയക്കുന്നത് തുടരണം.' - സാവ്‌സ് ഇങ്ങനെ പരിഹസിച്ചു. അതേസമയം, അങ്കിത ആരാണെന്നോ ഭോപ്പാലില്‍ എവിടെയുള്ള ആളാണെന്നോയുള്ള കാര്യത്തില്‍ സൊമാറ്റോയ്‌ക്ക് വ്യക്തതയില്ല. വ്യാജ അക്കൗണ്ട് വഴി തട്ടിപ്പ് നടത്തുകയാണോ മറ്റെന്തെങ്കിലും ലക്ഷ്യം ഇതിന് പിന്നിലുണ്ടോ എന്നതിലും കമ്പനിക്ക് വ്യക്തതയില്ല.
'കഞ്ചാവുണ്ടേല്‍ എത്തിക്കണം', സൊമാറ്റോയ്‌ക്ക് 'വെറൈറ്റി' ഓര്‍ഡര്‍: ഒരു വൈറ്റൈറ്റി 'ഫുഡ് ഓര്‍ഡര്‍' കണ്ട് സൊമാറ്റോ അമ്പരന്ന വാര്‍ത്ത അടുത്തിടെ വന്നിരുന്നു. സൊമാറ്റോയുടെ ചരിത്രത്തില്‍ ഇന്നുവരെ ലഭിക്കാത്ത ഓര്‍ഡറാണ് അടുത്തിടെ കിട്ടിയത്. ജനങ്ങള്‍ മൊത്തം ഹോളി ആഘോഷ മൂഡിലിരിക്കുമ്പോള്‍, കഞ്ചാവുണ്ടേല്‍ പെട്ടെന്ന് എത്തിക്കണം എന്നാണ് ഓര്‍ഡര്‍ ലഭിച്ചത്. സൊമാറ്റോയില്‍ ലഭിക്കാത്ത ഈ 'വിഭവം' ആവശ്യപ്പെട്ട് സുബ്‌ഹാം എന്ന പേരിലുള്ള അക്കൗണ്ടില്‍ നിന്നാണ് ബന്ധപ്പെട്ടത്. കമ്പനിയുടെ ട്വീറ്റ് കണ്ട് നിരവധി പേര്‍ നര്‍മം കലര്‍ന്ന കമന്‍റ് ഉള്‍പ്പെടുത്തുകയും റീട്വീറ്റ് ചെയ്യുകയുമുണ്ടായി.
READ MORE | കഞ്ചാവുണ്ടോ? പെട്ടന്ന് എത്തിക്കണം; സൊമാറ്റോയെ അത്ഭുതപ്പെടുത്തി ഒരു ഓര്‍ഡര്‍