ETV Bharat / bharat

കടം വാങ്ങിയ രണ്ടുലക്ഷം തിരിച്ചടച്ചില്ല; യുവതിയേയും കൈക്കുഞ്ഞിനേയും തട്ടിക്കൊണ്ടുപോയി, പ്രതി പിടിയില്‍ - യുവതിയേയും കൈക്കുഞ്ഞിനെയും തട്ടിക്കൊണ്ടുപോയി

ആന്ധ്രാപ്രദേശിലെ വൈഎസ്ആർ ജില്ലയിലെ മൈദുകുരുവിലാണ് കടം വാങ്ങിയ രണ്ടുലക്ഷം തിരിച്ചടച്ചില്ലെന്ന കാരണത്താല്‍ യുവതിയേയും കൈക്കുഞ്ഞിനേയും തട്ടിക്കൊണ്ടുപോയത്

Inhumanity in YSR district  YSR Kadapa District  kidnapped woman and child man arrested  YSR District abducted woman and child  യുവതിയെയും കൈക്കുഞ്ഞിനെയും തട്ടിക്കൊണ്ടുപോയി  ആന്ധ്രയില്‍ യുവതിയെ തട്ടിക്കൊണ്ടുപോയി  വൈഎസ്ആർ ജില്ലയിലെ മൈദുകുരു
കടം വാങ്ങിയ രണ്ടുലക്ഷം തിരിച്ചടച്ചില്ല; യുവതിയെയും കൈക്കുഞ്ഞിനെയും തട്ടിക്കൊണ്ടുപോയി, പ്രതി പിടിയില്‍
author img

By

Published : Oct 21, 2022, 5:49 PM IST

Updated : Oct 21, 2022, 7:04 PM IST

അമരാവതി: കടം വാങ്ങിയ തുക തിരിച്ചുനല്‍കിയില്ലെന്ന കാരണത്താല്‍ യുവതിയേയും കൈക്കുഞ്ഞിനെയും തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ പ്രതി പിടിയില്‍. ആന്ധ്രാപ്രദേശിലെ വൈഎസ്ആർ ജില്ലയിലെ മൈദുകുരുവിലാണ് സംഭവം. പ്രതി സുധാകർ റെഡ്ഡിയെ പൊലീസ് ഇന്ന് കസ്റ്റഡിയിലെടുത്തു.

ആന്ധ്രയില്‍ യുവതിയേയും കൈക്കുഞ്ഞിനേയും തട്ടിക്കൊണ്ടുപോയ പ്രതി പിടിയില്‍

സംഭവത്തെക്കുറിച്ച് പൊലീസ്: മൈദുകുരു പ്രദേശത്തെ ജിവി സത്രം നഴ്‌സറി (Jivi Satram Nursery) ഉടമ സുധാകർ റെഡ്ഡിയുടെ കൈയില്‍ നിന്നും എസ്‌ടി കോളനി നിവാസിയായ സുബ്ബറ രണ്ടു ലക്ഷം വായ്‌പ വാങ്ങി. എന്നാല്‍, തിരിച്ചടവ് മുടങ്ങിയതില്‍ പ്രകോപിതനായ സുധാകർ റെഡ്ഡി ഒരാഴ്‌ച മുന്‍പ് സുബ്ബറയുടെ വീട്ടിലെത്തി. ഈ സമയം സ്‌ത്രീയും കുഞ്ഞും മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളു. ഇവര്‍ തന്‍റെ നിസ്സഹായത ഇയാള്‍ക്ക് മുന്‍പില്‍ അവതരിപ്പിച്ചെങ്കിലും റെഡ്ഡി ചെവിക്കൊള്ളാന്‍ തയ്യാറായില്ല.

തുടര്‍ന്ന്, സുബ്ബറയുടെ ഭാര്യ നാഗമണിയെ നഴ്‌സറി ഉടമ ബലം പ്രയോഗിച്ച് കൊണ്ടുപോവുകയായിരുന്നു. രണ്ട് ലക്ഷം തിരിച്ചുവീട്ടുന്നത് വരെ യുവതിയെ വിട്ടയക്കില്ലെന്ന് ഇയാള്‍ പറയുകയും ചെയ്‌തു. എന്നാല്‍, പണം പൂര്‍ണമായും തിരിച്ചടക്കാന്‍ കഴിയാതെ നിരാശനായ സുബ്ബറ മൈദുകുരു പൊലീസിൽ പരാതി നൽകി. തുടര്‍ന്ന്, പൊലീസ് നഴ്‌സറിയിലെത്തി യുവതിയേയും കുഞ്ഞിനേയും മോചിപ്പിച്ചു. സംഭവം, ജില്ലയില്‍ വലിയ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.

Last Updated : Oct 21, 2022, 7:04 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.