ചെന്നൈ: യൂട്യൂബ് ചാനലിലെ പരിപാടിയുടെ അഭിമുഖത്തിൻ്റെ ഭാഗമായി സ്‌ത്രീകളോട് ലൈംഗിക ചുവയുള്ള ചോദ്യങ്ങൾ ചോദിച്ച മൂന്ന് പേർ പിടിയിൽ. അവതാരകനായ അസീം ബാദുഷാ (23), ക്യാമറാമാൻ അജയ് ബാബു (23), ചാനൽ ഉടമ എം. ദിനേശ് (31) എന്നിവരെ പിടികൂടി ജുഡീഷ്യല്‍ കസ്റ്റഡിയിൽ വിട്ടു.ഇൻ്റർനെറ്റിൽ അപ്‌ലോഡ് ചെയ്യാത്ത നിരവധി പെൺകുട്ടികളുടെ വീഡിയോ പോലീസ് കണ്ടെത്തി. സംഭവത്തെ തുടർന്ന് യൂട്യൂബ് ചാനൽ നിരോധിച്ചു.
ചെന്നൈ എലിയറ്റ്സ് ബീച്ചിലാണ് സംഭവം. സോഷ്യൽ മീഡിയയിൽ അഭിമുഖം വൈറലായതിനെ തുടർന്ന് ബസന്ത് സ്വദേശി ലക്ഷ്‌മി ശാസ്‌ത്രി നൽകിയ പരാതിയിലാണ് നടപടി. കടൽത്തീരത്തുള്ള സ്‌ത്രീകളെയും ദമ്പതികളെയും ലക്ഷ്യമിട്ട് അവതാരകനും ക്യാമറാമാനും ലൈംഗീക ചുവയുള്ള ചോദ്യങ്ങൾ ചോദിക്കുന്നതാണ് വീഡിയോയിൽ ഉള്ളത്.