ETV Bharat / bharat

മധ്യപ്രദേശിൽ യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂര മർദനം; അന്വേഷണം ആരംഭിച്ച് പൊലീസ് - മധ്യപ്രദേശിൽ യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂര മർദനം

ഓഗസ്റ്റ് 15 നാണ് ഒരുകൂട്ടം അക്രമികൾ ചേർന്ന് യുവാവിനെ ക്രൂരമായി മർദിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നത്.

Youth kidnapped and thrashed  Satna  Madhya Pradesh  Assault  MP Police  August 15  Viral video on social media  Abducted and beaten brutally  യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂര മർദനം  മധ്യപ്രദേശിലെ സാത്ന  പൊലീസ്  അക്രമികൾ  അന്വേഷണം ഊർജിതമാക്കി  മധ്യപ്രദേശിൽ യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂര മർദനം  അന്വേഷണം ആരംഭിച്ച് പൊലീസ്
മധ്യപ്രദേശിൽ യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂര മർദനം; അന്വേഷണം ആരംഭിച്ച് പൊലീസ്
author img

By

Published : Aug 26, 2021, 5:17 PM IST

ഭോപ്പാൽ: മധ്യപ്രദേശിലെ സത്നയിൽ യുവാവിനെ തട്ടിക്കൊണ്ടുപോയി അതിക്രൂരമായി മർദിച്ച കുറ്റവാളികളെ പിടികൂടാൻ പ്രത്യേക സംഘം രൂപീകരിച്ച് പൊലീസ്. യുവാവിനെ മർദിക്കുന്ന വീഡിയോ വൈറലായതിനെത്തുടർന്നാണ് പൊലീസ് കുറ്റവാളികൾക്കായി അന്വേഷണം ആരംഭിച്ചത്.

ഓഗസ്റ്റ് 15 നാണ് അതിക്രൂരമായ മർദനത്തിന്‍റെ ദ്യശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നത്. യുവാവിനെ അഞ്ചോളം വരുന്ന അക്രമിസംഘം ചവിട്ടുകയും ചെരിപ്പു കൊണ്ട് അടിക്കുകയും മുടിയിൽ വലിക്കുകയും ചെയ്യുന്ന ദൃശ്യങ്ങളാണ് പ്രചരിച്ചത്. ഇര നിലവിളിക്കുന്നുണ്ടെങ്കിലും അക്രമിസംഘം ക്രൂരമായി മർദിക്കുകയായിരുന്നു.

മധ്യപ്രദേശിൽ യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂര മർദനം; അന്വേഷണം ആരംഭിച്ച് പൊലീസ്

ALSO READ: പെഗാസസ് അന്വേഷണത്തിന് താത്കാലിക തടയിട്ട് ബംഗാള്‍ സര്‍ക്കാര്‍

അക്രമികൾ തന്നെയാണ് മർദനത്തിന്‍റെ ദൃശ്യങ്ങൾ പുറത്തുവിട്ടത്. എന്നാൽ യുവാവിനെ എന്തിനാണ് തട്ടിക്കൊണ്ടു പോയതെന്നോ മർദിച്ചതെന്നോ ഇതുവരെ വ്യക്‌തമായിട്ടില്ല. അതിനിടെ യുവാവിനെ പ്രതികൾ നദിയിൽ മുക്കിക്കൊല്ലാൻ ശ്രമിച്ചു എന്നും ആരോപണമുണ്ട്. കുറ്റവാളികളെ പിടികൂടാൻ പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.