ETV Bharat / bharat

യുവതിക്ക് നേരെ വെടിയുതിര്‍ത്ത് പരിക്കേല്‍പ്പിച്ച ശേഷം യുവാവ് സ്വയം നിറയൊഴിച്ച് മരിച്ചു - യുവാവ്

Youth Injures Girl Friend And Shot Himself To Death:ബിഹാറിലെ മസൗർഹി സബ് ഡിവിഷനിലുള്ള തരേഗാന ഗ്രാമത്തിലാണ് സംഭവം

Youth Injures Girlfriend  Shot Himself  Gun  Youth Shot Himself To Death  Death  യുവതിക്ക് നേരെ വെടിയുതിര്‍ത്ത്  യുവാവ് സ്വയം നിറയൊഴിച്ച് മരിച്ചു  യുവാവ്  തോക്ക്
Youth Injures Girlfriend By Shot
author img

By ETV Bharat Kerala Team

Published : Sep 21, 2023, 11:08 PM IST

പട്‌ന (ബിഹാര്‍) : പെണ്‍കുട്ടിക്ക് നേരെ വെടിയുതിര്‍ത്തതിന് ശേഷം സ്വയം നിറയൊഴിച്ച് (Shot Himself) മരിച്ച് യുവാവ്. ബിഹാറിലെ മസൗർഹി സബ് ഡിവിഷനിലുള്ള തരേഗാന ഗ്രാമത്തില്‍ വച്ചാണ് യുവാവ് പെണ്‍കുട്ടിക്ക് നേരെ വെടിയുതിര്‍ത്തത്. തുടര്‍ന്ന് യുവാവ് തനിക്ക് നേരെ തന്നെ തോക്ക് (Gun) ചൂണ്ടിയ ശേഷം കാഞ്ചി വലിക്കുകയായിരുന്നു.

ഇയാളെ പെട്ടെന്ന് തന്നെ ആശുപത്രിയിലെത്തിച്ചുവെങ്കിലും യുവാവ് മരിച്ചതായി സ്ഥിരീകരിച്ചു. അതേസമയം പെണ്‍കുട്ടിയും മരിച്ച യുവാവും തമ്മില്‍ പ്രണയബന്ധത്തിലായിരുന്നുവെന്നാണ് നിഗമനമെന്ന് പൊലീസ് അറിയിച്ചു. ഇരുവരും തമ്മിലുള്ള ബന്ധം വഷളായതാവാം യുവാവിന്‍റെ ആക്രമണത്തിലേക്ക് നീങ്ങിയതെന്നും അവര്‍ വ്യക്തമാക്കി. ഗുരുതരമായി പരിക്കേറ്റ പെൺകുട്ടിയെ ആംബുലൻസിൽ സബ്ഡിവിഷണൽ ആശുപത്രിയിൽ എത്തിച്ചുവെന്നും അവിടെ നിന്ന് മികച്ച ചികിത്സാര്‍ത്ഥം മെഡിക്കൽ സെന്‍ററിലേക്ക് മാറ്റിയെന്നും പൊലീസ് അറിയിച്ചു.

Also Read: കാമുകിയെ കൊന്ന് കുഴിച്ചിട്ടു, പ്രേതഭയം മൂലം പ്രതി പൊലീസില്‍ കീഴടങ്ങി; എന്നാല്‍ അമ്മയുടെ പരാതിയില്‍ വീണ്ടും അന്വേഷണം

വിദ്യാര്‍ഥിനി വെടിയേറ്റ് മരിച്ചു : കഴിഞ്ഞദിവസം നിശ പാര്‍ട്ടിക്കിടെ ബാബു ബനാറസി ദാസ് സ്വകാര്യ സര്‍വകലാശാലയിലെ വിദ്യാര്‍ഥിനിയും വെടിയേറ്റ് മരിച്ചിരുന്നു. ബിബിഡി സര്‍വകലാശാലയിലെ ബികോം (ഓണേഴ്‌സ്) വിദ്യാര്‍ഥിനി നിഷ്‌ഠ ത്രിപാഠിയാണ് സെപ്‌റ്റംബര്‍ 20 ന് രാത്രി ചിൻഹട്ട് ഏരിയയിൽ നടന്ന നിശ പാര്‍ട്ടിക്കിടെ വെടിയേറ്റ് മരിച്ചത്. സംഭവത്തെ തുടര്‍ന്ന് നിഷ്‌ഠയെ പാര്‍ട്ടി നടക്കുന്നയിടത്തേക്ക് വിളിച്ചുവരുത്തിയ സുഹൃത്ത് ആദിത്യ പഥകിനെ പൊലീസ് അറസ്‌റ്റ് ചെയ്‌തിരുന്നു.

പൊലീസ് പറയുന്നതിങ്ങനെ : ബിബിഡി സര്‍വകലാശാല ക്യാമ്പസില്‍ സംഘടിപ്പിച്ച ഗണേശ്‌ ചതുർത്ഥിയുടെ ഭാഗമായുള്ള പരിപാടിക്ക് ശേഷം ദയാൽ റെസിഡൻസിയിലേക്ക് പോയതായിരുന്നു നിഷ്‌ഠ. സുഹൃത്ത് ആദിത്യ പഥക് ക്ഷണിച്ചതോടെയാണ് നിഷ്‌ഠ, ദയാൽ റെസിഡൻസിയിലെത്തുന്നത്. കുറ്റകൃത്യം നടന്ന ഈ അപ്പാർട്ട്‌മെന്റിൽ രാത്രി വൈകിയും പാർട്ടി നടന്നതായും ഇവിടെ നിന്നും മദ്യക്കുപ്പികളും കണ്ടെടുത്തതായും പൊലീസ് അറിയിച്ചിരുന്നു.

Also Read: Youth Fires Gunshots Arrested In Kolkata : ഗാർഹിക മാലിന്യ നിർമാർജനത്തെച്ചൊല്ലി അയൽവാസിയുമായി തർക്കം, വെടിയുതിർത്ത് യുവാവ്

രാത്രി ഏറെ വൈകി നടന്ന പാർട്ടിയിൽ നിരവധി വിദ്യാർഥികളും പങ്കെടുത്തിരുന്നുവെന്നും വെടിയേറ്റ നിഷ്ഠയെ സുഹൃത്തുക്കള്‍ ഉടന്‍ തന്നെ ലോഹ്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി. എന്നാല്‍ നിഷ്‌ഠയെ കൊലപ്പെടുത്തിയത് ഗൂഢാലോചനയുടെ ഭാഗമായി വെടിയുതിര്‍ത്താണോ, അതല്ല അബദ്ധത്തിലാണോ എന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസുള്ളത്. ഇതിന്‍റെ ഭാഗമായി നിഷ്‌ഠയെ പാര്‍ട്ടിയിലേക്ക് ക്ഷണിച്ച ആദിത്യ പഥക്കിനെ കസ്റ്റഡിയിലെടുത്തതായും 302 വകുപ്പ് പ്രകാരം സംഭവത്തില്‍ കേസെടുത്തതായും പൊലീസ് അറിയിച്ചിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.