ചെന്നൈ: തമിഴ് നടൻ വിജയ്‌യുടെ വീട്ടിൽ ബോംബ് വെച്ചിട്ടുണ്ടെന്ന വ്യാജ ഭീഷണി സന്ദേശം അയച്ച 27കാരൻ അറസ്റ്റിൽ. വിഴുപുരം സ്വദേശിയായ ഭുവനേശ്വരനാണ് പൊലീസ് പിടിയിലാണ്. നടന്‍റെ വീട്ടിൽ ബോംബ് വെച്ചിട്ടുണ്ടെന്ന് സംസ്ഥാന പൊലീസ് ഹെഡ്‌ക്വാർട്ടേഴ്‌സിലേക്കാണ് യുവാവ് ഭീഷണി സന്ദേശം അയച്ചത്.
ഉടൻ തന്നെ പൊലീസ് സംഘം, ബോംബ് നിർവീര്യ സ്ക്വാഡുകൾ, ശ്വാനസേന എന്നിവർ വിജയ്‌യുടെ വീട്ടിലെത്തി. തുടർന്ന് നടത്തിയ പരിശോധനയിൽ സംശയാസ്‌പദമായി ഒന്നും കണ്ടെത്തിയില്ല.
സംഭവത്തിൽ വിജയ്‌യുടെ മാനേജർ പൊലീസിൽ പരാതി നൽകി. ഈ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
സമാന രീതിയിൽ ഇയാൾ മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ, പ്രതിപക്ഷ നേതാവ് എടപ്പാടി കെ പളനസാമി, സിനിമ താരങ്ങളായ രജനികാന്ത്, കമൽ ഹസൻ, അജിത് കുമാർ എന്നിവരുടെ വീടുകളിലും വ്യാജ ബോംബ് ഭീഷണി സന്ദേശങ്ങൾ അയച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.