ETV Bharat / bharat

22കാരിയെ യുവാക്കള്‍ വയലിലെത്തിച്ച് ബലാത്സംഗത്തിനിരയാക്കി - Young woman gang-raped by two men in UP's Muzaffarnagar

പ്രധാനമന്ത്രി ആവാസ് യോജനയിൽ വീട് നൽകാമെന്ന് പറഞ്ഞ് യുവതിയെ വയലിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു

Young woman gang-raped by two men in UP's Muzaffarnagar  മുസാഫർനഗർ  പീഡനം  മുസാഫർനഗറിൽ 22കാരിയെ രണ്ട് യുവാക്കൾ ചേർന്ന് പീഡനത്തിനിരയാക്കി  ഉത്തർപ്രദേശ് പീഡനം  gang-rape  കൂട്ടബലാത്സംഗം  Young woman gang-raped by two men in UP's Muzaffarnagar  UP gang-rape
മുസാഫർനഗറിൽ 22കാരിയെ രണ്ട് യുവാക്കൾ ചേർന്ന് പീഡനത്തിനിരയാക്കി
author img

By

Published : Oct 9, 2021, 2:25 PM IST

ലഖ്‌നൗ : മുസാഫർനഗറിലെ ഭോപ്പ പൊലീസ് സ്റ്റേഷന് കീഴിലുള്ള ഗ്രാമത്തിൽ 22കാരിയെ രണ്ട് യുവാക്കൾ ചേർന്ന് പീഡനത്തിനിരയാക്കുകയും ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തുകയും ചെയ്‌തതായി പൊലീസ് പറഞ്ഞു. യോഗേഷ് കുമാർ, ബബ്ലു എന്നിവരാണ് യുവതിയെ പീഡനത്തിനിരയാക്കിയത്.

പ്രധാനമന്ത്രി ആവാസ് യോജനയിൽ വീട് നൽകാമെന്ന് പറഞ്ഞ് യുവതിയെ വയലിലേക്ക് കൊണ്ടുപോയാണ് പ്രതികൾ പീഡിപ്പിച്ചത്. പ്രതികളിലൊരാൾ പീഡന ദൃശ്യങ്ങൾ മൊബൈലിൽ പകർത്തുകയും ചെയ്‌തു.

Also Read: കെപിസിസി പുനസംഘടന ചര്‍ച്ചകള്‍ അന്തിമ ഘട്ടത്തില്‍ ; പ്രഖ്യാപനം രണ്ടുദിവസത്തിനകം ഡല്‍ഹിയില്‍

പിന്നീട് വീഡിയോ ഡിലീറ്റ് ചെയ്യാമെന്ന് വാഗ്‌ദാനം നൽകി പ്രതികളിലൊരാളായ യോഗേഷ് യുവതിയെ പ്രദേശത്തെ ശർക്കര ഫാക്‌ടറിക്ക് സമീപം കൊണ്ടുപോയി വീണ്ടും പീഡിപ്പിച്ചു. വീഡിയോ ഡിലീറ്റ് ചെയ്യാതെ അതുവച്ച് യുവതിയെ വീണ്ടും ഭീഷണിപ്പെടുത്തുകയും ചെയ്‌തു.

യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ രണ്ട് പ്രതികളുടെയും പേരിൽ ഇന്ത്യൻ ശിക്ഷാനിയമത്തിലെ 376, 506 വകുപ്പുകൾ പ്രകാരം കേസെടുത്തു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.