ETV Bharat / bharat

യുവാവിന്‍റെ ജീവനെടുത്ത് റിസോട്ടിലെ 'ഡേഞ്ചര്‍ ഗെയിം' - Adventure games

ഡേഞ്ചര്‍ ഗെയിം കളിക്കുന്നതിനിടെ ഒളിപ്പിച്ച വസ്‌തു എടുക്കാന്‍ കിണറില്‍ ചാടിയ സായ്‌ കുമാര്‍ എന്ന യുവാവാണ് മരിച്ചത്. സംഭവത്തില്‍ തെലങ്കാനയിലെ വികാരബാദ് പൊലീസ് അന്വേഷണം ആരംഭിച്ചു

Danger Game  Danger Game In Vikarabad Resort  young man died in a game called Danger Game  Danger Game in Telengana  Danger Game in resort  ഡേഞ്ചര്‍ ഗെയിം  വികാരബാദ് തെലങ്കാന  വികാരബാദ് റിസോട്ടിലെ ഡേഞ്ചര്‍ ഗെയിം  യുവാവിന്‍റെ ജീവനെടുത്ത് റിസോട്ടിലെ ഡേഞ്ചര്‍ ഗെയിം  Adventure games  harmful adventure games
യുവാവിന്‍റെ ജീവനെടുത്ത് റിസോട്ടിലെ 'ഡേഞ്ചര്‍ ഗെയിം'
author img

By

Published : Oct 30, 2022, 4:49 PM IST

വികാരബാദ് (തെലങ്കാന): റിസോട്ടില്‍ സംഘടിപ്പിച്ച 'ഡേഞ്ചര്‍ ഗെയിം' കളിക്കുന്നതിനിടെ യുവാവിന് ദാരുണാന്ത്യം. കിണറില്‍ ഒളിപ്പിച്ച വസ്‌തു കണ്ടെത്തുന്നതിനിടെ സായ് കുമാര്‍ എന്ന യുവാവാണ് ശ്വാസം മുട്ടി മരിച്ചത്. വികാരബാദിന് സമീപം ഗോധുമഗുഡയിലെ റിസോർട്ടിലാണ് ഡേഞ്ചർ ഗെയിം സംഘടിപ്പിച്ചത്.

അഡ്വഞ്ചർ ക്ലബ്ബിന്‍റെ നേതൃത്വത്തിൽ ശനിയാഴ്‌ച (ഒക്‌ടോബര്‍ 29) സംഘടിപ്പിച്ച മത്സരത്തില്‍ നൂറിലധികം യുവാക്കളാണ് പങ്കെടുത്തത്. ഒളിപ്പിച്ച വസ്‌തു കണ്ടെത്തുന്നതാണ് ഈ കളി. വസ്‌തു ഒളിപ്പിക്കാന്‍ ചുമതലപ്പെട്ട ഒരാളുണ്ടാകും. ബാക്കിയുള്ളവര്‍ ഒന്നിച്ചാണ് ഡേഞ്ചര്‍ ഗെയിം കളിക്കുക.

സാധാരണ കളികളില്‍ നിന്ന് വ്യത്യസ്‌തമായി ഈ കളിയില്‍ വസ്‌തു ഒളിപ്പിക്കുന്നത് സാഹസികമായ ഇടങ്ങളിലാകും. റിസോട്ടില്‍ നടന്ന ഗെയിമില്‍ റിസോട്ട് മാനേജര്‍ക്കായിരുന്നു വസ്‌തു ഒളിപ്പിക്കുന്നതിന്‍റെ ചുമതല. ഇയാള്‍ ഒളിപ്പിച്ച വസ്‌തു എടുക്കാന്‍ കിണറിലേക്ക് ചാടിയതായിരുന്നു സായ് കുമാര്‍.

കിണറിലെ വെള്ളത്തില്‍ മുങ്ങിപ്പോയ ഇയാള്‍ ശ്വാസം മുട്ടി മരിക്കുകയായിരുന്നു. വിവരം അറിയച്ചതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.