ETV Bharat / bharat

Delhi Flood | യമുനയിലെ ജലനിരപ്പ് കുറയുന്നു, പക്ഷേ റഗുലേറ്റര്‍ തകര്‍ച്ച തലവേദനയായി തുടരുന്നു, പ്രളയജലം സുപ്രീംകോടതി കവാടത്തിലുമെത്തി - യമുന

ഡൽഹി ഇറിഗേഷൻ ആൻഡ് ഫ്ലഡ് കൺട്രോൾ ഡിപ്പാർട്ട്‌മെന്‍റിന് കീഴിലുള്ള റഗുലേറ്ററിന്‍റെ കേടുപാടുകളാണ് പ്രളയത്തിലേക്ക് വഴിതുറന്നതെന്നാണ് ആരോപണം

Yamuna water level  Yamuna water  water reached Supreme Court entrance  Supreme Court  Supreme Court entrance  യമുനയിലെ ജലനിരപ്പ് കുറയുന്നു  Regulator Damage  റഗുലേറ്റര്‍ തകര്‍ച്ച തലവേദനയായി തുടരുന്നു  പ്രളയജലം സുപ്രീംകോടതി കവാടത്തിലുമെത്തി  പ്രളയജലം  സുപ്രീംകോടതി  ഡൽഹി  ജലനിരപ്പ്  യമുന നദി  യമുന  ഇറിഗേഷൻ ആൻഡ് ഫ്ലഡ് കൺട്രോൾ
യമുനയിലെ ജലനിരപ്പ് കുറയുന്നു, പ്രളയജലം സുപ്രീംകോടതി കവാടത്തിലുമെത്തി
author img

By

Published : Jul 14, 2023, 8:45 PM IST

ന്യൂഡല്‍ഹി : 45 വര്‍ഷം മുമ്പുള്ള സര്‍വകാല റെക്കോര്‍ഡും മറികടന്ന് കുതിച്ചുയര്‍ന്ന യമുന നദിയിലെ ജലനിരപ്പ് 208.25 മീറ്ററായി താഴ്‌ന്നു. കഴിഞ്ഞ മൂന്ന് ദിവസമായി രാജ്യതലസ്ഥാനത്തെ പല പ്രധാന പ്രദേശങ്ങളെയും വെള്ളത്തിനടിയിലാക്കിയ ജലനിരപ്പ് വെള്ളിയാഴ്‌ച ഉച്ചയ്ക്ക്‌ മൂന്ന് മണിയോടെയാണ് നേരിയ തോതില്‍ താഴ്‌ന്നത്. അതേസമയം യമുന നദിയില്‍ നിന്ന് കരകവിഞ്ഞൊഴുകുന്ന പ്രളയജലം സുപ്രീംകോടതിയുടെ കവാടത്തിലുമെത്തി.

വെള്ളിയാഴ്‌ച പകലോടെ സെൻട്രൽ ഡൽഹിയുടെ ചില ഭാഗങ്ങളിൽ വെള്ളം കയറിത്തുടങ്ങിയതോടെ തിരക്കേറിയ ഐടിഒ ഇടവഴികളിലും രാജ്ഘട്ടിലും വെള്ളമെത്തി. ഡൽഹി ഇറിഗേഷൻ ആൻഡ് ഫ്ലഡ് കൺട്രോൾ ഡിപ്പാർട്ട്‌മെന്‍റിന് കീഴിലുള്ള റഗുലേറ്ററിന്‍റെ കേടുപാടുകളാണ് പ്രളയത്തിലേക്ക് വഴിതുറന്നതെന്ന ആരോപണം കനത്തതോടെ ഡല്‍ഹി സര്‍ക്കാര്‍ അത് പരിഹരിക്കാന്‍ ആവശ്യമായ നടപടികളുമെടുത്ത് തുടങ്ങിയിരുന്നു.

ജലനിരപ്പിലെ കുറവ് ഇങ്ങനെ: മൂന്ന് മണിക്കൂറോളം സ്ഥിരതയിലായിരുന്ന യമുന നദിയിലെ ജലനിരപ്പ് വ്യാഴാഴ്‌ച പതുക്കെ ഉയര്‍ന്നിരുന്നു. അപകട സൂചികയിലും മുകളിലായിരുന്ന 205.33 മീറ്ററില്‍ നിന്ന് മൂന്ന് മീറ്റര്‍ ഉയര്‍ന്ന് രാത്രി ഏഴുമണിയാകുമ്പോഴേക്കും ജലനിരപ്പ് 208.66 മീറ്ററില്‍ എത്തിയിരുന്നു. സെൻട്രൽ വാട്ടർ കമ്മിഷന്‍റെ (CWC) വെബ്‌സൈറ്റ് നല്‍കുന്ന വിവരങ്ങളനുസരിച്ച്, വെള്ളിയാഴ്‌ചയുടെ തുടക്കത്തില്‍ ഇത് 208.57 മീറ്ററായി നേരിയ തോതില്‍ താഴ്‌ന്നു. പുലര്‍ച്ചെ അഞ്ചുമണിയോടെ ഇത് 208.48 മീറ്ററായി വീണ്ടും കുറഞ്ഞു. പിന്നീട് കാലത്ത് എട്ടുമണിക്ക് 208.42 മീറ്ററും, 10 മണിക്ക് 208.38 മീറ്ററും, 11 മണിക്ക് 208.35 മീറ്ററുമായും കുറഞ്ഞു. ജലനിരപ്പ് ഉച്ചയ്ക്ക്‌ ഒരു മണിയോടെ 208.27 മീറ്ററായും മൂന്ന് മണിക്ക് 208.25 മീറ്ററായും നാല് മണിക്ക് 208.23 മീറ്ററായും താഴ്‌ന്നു.

Also read: Uttarakhand Rain | കലശലായ മഴയില്‍ ഉത്തരാഖണ്ഡ് വലയുന്നു ; കോട്ദ്വാറിൽ പാലം തകര്‍ന്നു, വീഡിയോയ്‌ക്ക് ശ്രമിച്ചയാള്‍ ഒഴുക്കില്‍പ്പെട്ടു

നിരീക്ഷണം ശക്തമാക്കി ഭരണകൂടം : ഡല്‍ഹിയുടെ പ്രധാന പ്രദേശങ്ങളെല്ലാം വെള്ളം കയറി ദുരിതത്തിലായതോടെ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും റവന്യൂ മന്ത്രി അതിഷിയും സ്ഥിതിഗതികൾ വിലയിരുത്തി. കൂടുതല്‍ പ്രദേശങ്ങളിലേക്ക് വെള്ളമെത്തുന്നത് തടയാൻ ദേശീയ ദുരന്തനിവാരണ സേനയുടെയും (എൻ‌ഡി‌ആർ‌എഫ്) സൈന്യത്തിന്‍റെയും സഹായം തേടാൻ ഇവര്‍ ചീഫ് സെക്രട്ടറി നരേഷ് കുമാറിനോട് നിർദേശിച്ചു. മാത്രമല്ല ഡൽഹി ലെഫ്റ്റനന്‍റ് ഗവർണർ വി.കെ സക്‌സേനയും മുഖ്യമന്ത്രി കെജ്‌രിവാളും ഐടിഒ ഇന്‍റർസെക്‌ഷൻ സന്ദർശിച്ച് തകരാറിലായ റഗുലേറ്ററിന്‍റെ അറ്റകുറ്റപ്പണികൾ പരിശോധിച്ചു.

Also read: Delhi flood| യമുനയിൽ മുങ്ങി ഡൽഹി; സൈന്യത്തിന്‍റെ സഹായം തേടി അരവിന്ദ് കെജ്‌രിവാൾ

ഗതാഗത നിയന്ത്രണവും : അതേസമയം യമുനയിലെ ജലനിരപ്പ് ഉയര്‍ന്ന് ശക്തമായ ഒഴുക്ക് കാരണം ഇന്ദ്രപ്രസ്ഥ വാട്ടർ റഗുലേറ്റർ തകർന്നു. ഇത് മൂന്ന്-നാല് മണിക്കൂറിനുള്ളിൽ പൂര്‍വസ്ഥിതിയിലാകുമെന്ന് പ്രതീക്ഷിക്കുന്നതായി അരവിന്ദ് കെജ്‌രിവാള്‍ പറഞ്ഞു. റഗുലേറ്റര്‍ തകര്‍ന്നതോടെ കിഴക്കൻ ഡൽഹിയിൽ നിന്ന് ലുട്ടിയൻസ് ഡൽഹിയുമായി ബന്ധിപ്പിക്കുന്ന പ്രധാന പാതയായ ഐടിഒ റോഡിൽ വെള്ളക്കെട്ട് കാരണം ഗതാഗതം വഴിതിരിച്ചുവിട്ടു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.