ETV Bharat / bharat

യാസ് ചുഴലിക്കാറ്റ്: പ്രധാനമന്ത്രിയുടെ അവലോകന യോഗം ഇന്ന് - യാസ് ചുഴലിക്കാറ്റ്

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാവിലെ 11 ന് മുതിർന്ന സർക്കാർ ഉദ്യോഗസ്ഥരുമായി യാസ് ചുഴലിക്കാറ്റിനായുള്ള തയ്യാറെടുപ്പുകൾ വിലയിരുത്തുന്നതിനായി ചർച്ച നടത്തും. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും മറ്റ് മന്ത്രിമാരും യോഗത്തിൽ പങ്കെടുക്കും.

Cyclone Yaas  Modi to review preparedness for cyclone Yaas  Modi to hold meeting on cyclone   Cyclone yaas Odisha West Bengal  യാസ് ചുഴലിക്കാറ്റ്: അവലോകന യോഗം ഇന്ന്  യാസ് ചുഴലിക്കാറ്റ്: അവലോകന യോഗം ഇന്ന്  യാസ് ചുഴലിക്കാറ്റ്  പ്രധാനമന്ത്രി നരേന്ദ്ര മോദി
യാസ് ചുഴലിക്കാറ്റ്: പ്രധാനമന്ത്രിയുടെ അവലോകന യോഗം ഇന്ന്
author img

By

Published : May 23, 2021, 9:24 AM IST

ന്യൂഡൽഹി: യാസ് ചുഴലിക്കാറ്റിനായുള്ള തയ്യാറെടുപ്പുകൾ അവലോകനം ചെയ്യുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് മുതിർന്ന സർക്കാർ ഉദ്യോഗസ്ഥരുമായി ചർച്ച നടത്തും. കൂടാതെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും മറ്റ് മന്ത്രിമാരും യോഗത്തിൽ പങ്കെടുക്കും.യാസ് ചുഴലിക്കാറ്റിനെ നേരിടാന്‍ ഒഡിഷയും പശ്ചിമ ബംഗാളും തയ്യാറായതോടെ ഇന്ത്യന്‍ സൈന്യം സേനയെ വിന്യസിച്ചിട്ടുണ്ട്. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കുമായി എഞ്ചിനീയർ ടാസ്‌ക് ഫോഴ്‌സ് സജ്ജമായതായി ഉദ്യോഗസ്ഥർ അറിയിച്ചു.

മണ്ണിടിച്ചിൽ സാധ്യത ഉള്ളതിനാൽ ഡൽഹിയിൽ നിന്ന് ഒഡിഷയിലെ ഭുവനേശ്വർ, പുരി എന്നിവിടങ്ങളിലേക്ക് പോകുന്ന ട്രെയിനുകൾ റെയിൽ‌വേ താൽക്കാലികമായി റദ്ദാക്കി. കിഴക്കൻ തീരത്ത് വികസിച്ചുകൊണ്ടിരിക്കുന്ന യാസ് ചുഴലിക്കാറ്റിനെ നേരിടാന്‍ ഇന്ത്യൻ കോസ്റ്റ് ഗാർഡും ഒരുങ്ങിയിട്ടുണ്ട്. കൂടാതെ, പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, ഒഡിഷ മുഖ്യമന്ത്രി നവീൻ പട്‌നായിക് എന്നിവരും അവലോകനം നടത്തി.

കൂടുതൽ വായിക്കാന്‍: യാസ് ചുഴലിക്കാറ്റ്; ഒഡിആർഎഎഫ് സംഘം പാരഡിപ്പിലെത്തി

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.