ബെയ്ജിങ്: 2ജി സര്‍ജ് സി2 ഐ.എസ്.പി ചിപ്പ് അവതരിപ്പിക്കാന്‍ ഷവോമി. കഴിഞ്ഞ വർഷം സി1 ഐ.എസ്.പി ചിപ്പ് രംഗത്തിറക്കിയ കമ്പനിയുടെ ഔദ്യോഗിക പ്രഖ്യാപനത്തിനായി കാത്തിരിപ്പിലാണ് ടെക് ലോകം. വരാനിരിക്കുന്ന എം.ഐ എക്സ് 5 പ്രോയിലാണ് പുതിയ ചിപ്പ് ഉള്‍പ്പെടുത്തുകയെന്നാണ് ജി.എസ്.എം അരീന റിപ്പോര്‍ട്ട് ചെയ്തത്.
ALSO READ: 653 കോടി രൂപയുടെ വെട്ടിപ്പ്; ഷവോമി ഇന്ത്യയ്ക്ക് കാരണം കാണിക്കല്‍ നോട്ടീസ്
48 എം.പി 5 എക്സ് ടെലിഫോട്ടോയും 48 എം.പി അൾട്രാവൈഡ് ക്യാമറയും ചേർന്ന് 50 എം.പി ക്യാമറയാണ് മറ്റൊരു ആകര്‍ഷണം. ഫ്രണ്ട് ക്യാമറ 48 എം.പിയായിരിക്കും. എം.ഐ 5 സീരീസ് ഈ വർഷം വിപണിയിലെത്തുമെന്നാണ് പ്രതീക്ഷ.