ഹൈദരാബാദ് : സമ്പൂര്‍ണ പോളിയോ നിര്‍മ്മാര്‍ജനം എന്ന ലക്ഷ്യത്തോടെയാണ് എല്ലാ വര്‍ഷവും ഒക്‌ടോബര്‍ 24ന് സര്‍ക്കാര്‍ - സര്‍ക്കാറിതര സംഘടനകള്‍ ഒത്തുചേര്‍ന്ന് ലോക പോളിയോ ദിനം ആചരിക്കുന്നത്. ഈ വര്‍ഷം ദിനാചരണത്തിന്‍റെ പ്രമേയം ' ഒരു ഉറപ്പ് വാഗ്‌ദാനം ചെയ്യുന്നു ' എന്നതാണ്. പോളിയോ മൈലിറ്റിസ് 5 വയസ്സിന് താഴെയുള്ള കുട്ടികളെ ബാധിക്കുന്ന പകര്‍ച്ച വ്യാധിയാണെന്ന് ലോകാരോഗ്യ സംഘടന വിശദീകരിക്കുന്നു.
പോളിയോ ഇന്ത്യയില്‍
ഡബ്ല്യുഎച്ച്‌ഒയുടെ കണക്കുകള്‍ പ്രകാരം 1994 ഒക്‌ടോബര്‍ 2ന് ഇന്ത്യ പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ പ്രോഗ്രാം നടപ്പിലാക്കി. ആഗോള പോളിയോ കേസുകളില്‍ 60% രാജ്യത്തുണ്ടായിരുന്നു. 2014 മാര്‍ച്ച് 27ന് ലോകാരോഗ്യ സംഘടനയില്‍ നിന്ന് ഇന്ത്യയ്‌ക്ക് പോളിയോ രഹിത സര്‍ട്ടിഫിക്കേഷന്‍ ലഭിച്ചു.
2011 ജനുവരി 13ന് പശ്ചിമ ബംഗാളിലെ ഹൗറയിലാണ് അവസാന പോളിയോ കേസ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ആരോഗ്യ പ്രവര്‍ത്തകര്‍, മുന്‍നിര പോരാളികള്‍, കമ്മ്യൂണിറ്റി വൊളന്‍റിയര്‍മാര്‍ തുടങ്ങിയവരുടെ നിസ്വാര്‍ഥമായ പ്രവര്‍ത്തനങ്ങളാണ് ലക്ഷ്യത്തിലേക്ക് നയിച്ചത്. രാജ്യത്തെ പോളിയോ മുക്തമാക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.
2021 ജനുവരി 31ന് പോളിയോ നാഷണല്‍ ഇമ്മ്യൂണൈസേഷന്‍ ദിനം ആചരിച്ചിരുന്നു.