ഹൃദയബന്ധങ്ങളെ എന്നും കാത്തു സൂക്ഷിക്കുന്നവാണ് നമ്മള്‍, എന്നാല്‍ ഹൃദയത്തെയോ....? സെപ്‌റ്റംബര്‍ 29, ഹൃദയത്തിനായി ഒരു ദിനം. ലോകത്താകമാനം പ്രതി വര്‍ഷം 1.87 കോടി ആളുകളാണ് ഹൃദയസംബന്ധമായ അസുഖങ്ങള്‍ മൂലം മരിക്കുന്നത്. കൊവിഡ് കാലത്ത് മരിച്ചവരില്‍ 46 ലക്ഷം ആളുകളും ഹൃദ്രോഗികളാണ്.
കൊവിഡ് ഏറ്റവുമധികം ബാധിക്കുന്നത് ഹൃദ്രോഗികളെയാണ്. അതിനാല്‍ അവര്‍ വീടുകള്‍ക്കുള്ളില്‍ ഒതുങ്ങി. കൃത്യ സമയത്ത് പരിശോധനകള്‍ നടത്താന്‍ കഴിയാതെ കുടുംബാംഗങ്ങളില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും അവര്‍ക്ക് ഒറ്റപ്പെട്ടു കഴിയേണ്ടി വരുന്നു.
2000ത്തിലാണ് ലോക ഹൃദയ ദിനം ആചരിച്ചു തുടങ്ങുന്നത്. ഹൃദയ സംരക്ഷണം സംബന്ധിച്ച് അവബോധം സൃക്ഷിക്കുകയാണ് ലോക ഹൃദയ ദിനം കൊണ്ട് ഉദ്ദേശിക്കുന്നത്. വേള്‍ഡ് ഹാര്‍ട്ട് ഫെഡറേഷനും യുനെസ്കോയും ലോകാരോഗ്യസംഘടനയും സംയുക്തമായാണ് ലോകഹൃദയദിനം ആചരിക്കുന്നത്.
2021 ല്‍ ലോക ഹൃദയദിന സന്ദേശം 'ഹൃദയം കൊണ്ട് ഒന്നിക്കുക' എന്നതാണ്. ഡിജിറ്റല്‍ സാങ്കേതിക വിദ്യ ഉപയോഗിച്ച് രോഗ പരിരക്ഷയിലെ വിടവുകള്‍ ഒരു പരിധി വരെ നമ്മള്‍ക്ക് നികത്താം. ഇത് കൂടാതെ ഡിജിറ്റര്‍ ടൂള്‍സ്-ഫോണ്‍ ആപ്പ്സ്, വ്യര്‍ബില്‍സ് ഇതൊക്കെ വെച്ച് നമുക്ക് വ്യായാമം ചെയ്യാനം അതിന് വേണ്ടി പ്രചോദനം നല്‍കാനും സാധിക്കും.
Read More: ഭക്ഷണത്തിലൂടെ രോഗങ്ങളും; സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട