ETV Bharat / bharat

അലിഗഢിലെ മാംസ സംസ്‌കരണ ശാലയില്‍ അമോണിയ വാതക ചോർച്ച; 50 തൊഴിലാളികൾ ആശുപത്രിയിൽ - ഇന്ദ്ര വിക്രം സിങ്

അലിഗഢിലെ റൊരാവർ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള അൽ ദുവാ മാംസ സംസ്‌കരണ ശാലയിലാണ് അമോണിയ വാതകം ചോര്‍ന്നത്. ശ്വാസതടസം അനുഭവപ്പെട്ട 50 തൊഴിലാളികള്‍ ജെയിന്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്

workers hospitalized due to Ammonia gas leak  Ammonia gas leak in Aligarh  Ammonia gas leak  മാംസ സംസ്‌കരണ ശാലയില്‍ അമോണിയ വാതക ചോർച്ച  അമോണിയ വാതക ചോർച്ച  വാതക ചോർച്ച  അമോണിയ  അലിഗഢിലെ റൊരാവർ  അലിഗഢ്  ഇന്ദ്ര വിക്രം സിങ്  Indra Vikram Singh
അലിഗഢിലെ മാംസ സംസ്‌കരണ ശാലയില്‍ അമോണിയ വാതക ചോർച്ച; 50 തൊഴിലാളികൾ ആശുപത്രിയിൽ
author img

By

Published : Sep 30, 2022, 6:54 AM IST

അലിഗഢ്: മാംസ സംസ്‌കരണ ശാലയില്‍ അമോണിയ വാതകം ചോര്‍ന്ന് 50 തൊഴിലാളികള്‍ ആശുപത്രിയില്‍. അലിഗഢിലെ റൊരാവർ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള അൽ ദുവാ മാംസ സംസ്‌കരണ ശാലയിലാണ് സംഭവം. അമോണിയ ശ്വസിച്ച് ശ്വാസതടസം അനുഭനപ്പെട്ട തൊഴിലാളികള്‍ ജെയിന്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

തൊഴിലാളികള്‍ മാംസം കയറ്റുമതി ചെയ്യുന്നതിനായി പാക്ക് ചെയ്യുന്നതിനിടെയാണ് വാത ചോര്‍ച്ച ഉണ്ടായത്. വാതകം ശ്വസിച്ച തൊഴിലാളികള്‍ക്ക് ശ്വാസതടസം അനുഭവപ്പെടുകയും ബോധരഹിതരായി വീഴുകയുമായിരുന്നു. വാതക ചോര്‍ച്ചയുടെ കാരണം വ്യക്തമല്ല.

തൊഴിലാളികളുടെ ചികിത്സയാണ് നിലവില്‍ പ്രധാനം എന്നും വാതക ചോര്‍ച്ചയുടെ കാരണം കണ്ടെത്താന്‍ പിന്നീട് സമിതി രൂപീകരിക്കുമെന്നും ജില്ല അധികാരി ഇന്ദ്ര വിക്രം സിങ് പറഞ്ഞു. ആശുപത്രിയില്‍ കഴിയുന്ന തൊഴിലാളികളുടെ നില തൃപ്‌തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.