ETV Bharat / bharat

Bihar murder| വീടിനുള്ളില്‍ അമ്മയെയും മക്കളെയും കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയില്‍; പ്രതിയെ തേടി പൊലീസ് - വെടിവെച്ചു കൊന്നു

സഫാദ് സെറിനും(35) ഇവരുടെ എട്ട് വയസുള്ള പെണ്‍കുട്ടിയെയും നാല് വയസുള്ള മകനെയുമാണ് സ്വന്തം വീടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്

bihar  women son and daughter found dead  throats slit  bihar family death  Katihar  bihar murder  കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയില്‍  വീടിനുള്ളില്‍ അമ്മയെയും മക്കളെയും  പ്രതിയെ തേടി പൊലീസ്  സ്വന്തം വീടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍  ബിഹാര്‍  ആര്‍പിഎഫ്  വെടിവെച്ചു കൊന്നു  സഹപാഠിയെ കുത്തി കൊലപ്പെടുത്തി
bihar murder| വീടിനുള്ളില്‍ അമ്മയെയും മക്കളെയും കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയില്‍; പ്രതിയെ തേടി പൊലീസ്
author img

By

Published : Aug 2, 2023, 10:07 PM IST

കതിഹാർ(ബിഹാര്‍): ഒരേ കുടുംബത്തിലെ മൂന്ന് പേരെ വീടിനുള്ളില്‍ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ബിഹാറിലെ കത്തിഹാര്‍ ജില്ലയില്‍ സിങ്‌ഹ്പൂര്‍ ഗ്രാമത്തിലായിരുന്നു സംഭവം. സഫാദ് സെറിനും(35) ഇവരുടെ എട്ട് വയസുള്ള പെണ്‍കുട്ടിയെയും നാല് വയസുള്ള മകനെയുമാണ് സ്വന്തം വീടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.

സംഭവത്തെക്കുറിച്ച് വിവരം ലഭിച്ചയുടന്‍ തന്നെ പ്രാദേശിക അധികാരികളും പൊലീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. മുഹറം പ്രമാണിച്ച് ബ്ലാക്ക് ജാക്ക് കളി കാണാൻ പോയ യുവതിയുടെ ഭർത്താവ് ഫിറോസ് അക്തറിന്‍റെ അഭാവത്തിലാണ് കൊലപാതകം നടന്നതെന്നാണ് പ്രാഥമിക വിവരം. കൊലപാതകത്തിന് ശേഷം ബിഹാറില്‍ വര്‍ധിച്ചു വരുന്ന കുറ്റകൃത്യങ്ങളിലും പൊലീസ് ആശങ്ക അറിയിച്ചിട്ടുണ്ട്.

പ്രതി കൊലപാതകത്തിനായി ഉപയോഗിച്ച ആയുധങ്ങള്‍ പൊലീസ് കണ്ടെടുത്തു. കുറ്റവാളിക്കായുള്ള തെരച്ചില്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്ന് പൊലീസ് പറഞ്ഞു. വീടിന് മണ്ണെണ്ണ ഒഴിച്ച് തീയിട്ട ശേഷം പ്രതി കൊലപാതകം നടത്താന്‍ പദ്ധതിയിട്ടിരുന്നതായും അന്വേഷണ ഉദ്യോഗസ്ഥര്‍ തിരിച്ചറിഞ്ഞു. ബിഹാറിലെ ക്രമസമാധാന നില പ്രതിസന്ധിയില്‍ ആയിരിക്കുകയാണെന്ന് ചൂണ്ടികാട്ടി സംസ്ഥാനത്ത് സമാധാനം പുനഃസ്ഥാപിക്കാനുള്ള നടപടി ഉണ്ടാകണമെന്ന് പ്രദേശവാസികള്‍ ആവശ്യപ്പെട്ടു.

ട്രെയിനിനുള്ളില്‍ ആര്‍പിഎഫ് ഉദ്യോഗസ്ഥന്‍ അഞ്ച് പേരെ വെടിവെച്ചു കൊന്നു: അതേസമയം, ജയ്‌പൂരില്‍ നിന്ന് മുംബൈയിലേക്ക് സര്‍വീസ് നടത്തിയ ജയ്‌പൂർ എക്‌സ്പ്രസ് ട്രെയിനില്‍ ആര്‍പിഎഫ് ഉദ്യോഗസ്ഥന്‍ നാലുപേരെ വെടിവച്ചുകൊന്നു. ആര്‍പിഎഫ് എഎസ്ഐ, രണ്ട് യാത്രക്കാര്‍, ഒരു പാന്‍ട്രി ജീവനക്കാരന്‍ എന്നിവരാണ് കൊല്ലപ്പെട്ടത്.

ആര്‍പിഎഫ് കോണ്‍സ്റ്റബിളായ ചേതന്‍ സിങ്ങാണ് വെടിയുതിര്‍ത്തത്. എഎസ്‌ഐ ടിക്ക റാം ആണ് കൊല്ലപ്പെട്ടത്. തിങ്കളാഴ്‌ച (ജൂലൈ 31) രാവിലെ പാൽഘർ സ്റ്റേഷനിലാണ് സംഭവം.

ട്രെയിനിന്‍റെ ബി5 കോച്ചിലായിരുന്നു വെടിവയ്‌പ്പുണ്ടായത്. വെടിയേറ്റ നാലുപേരും തല്‍ക്ഷണം മരിക്കുകയായിരുന്നു. മൃതദേഹങ്ങള്‍ ശതാബ്‌ദി ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. സംഭവത്തില്‍ മറ്റ് ചില യാത്രക്കാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെയും ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.

വെടിയുതിര്‍ത്ത ആര്‍പിഎഫ് ഉദ്യോഗസ്ഥനെ പൊലീസ് അറസ്‌റ്റ് ചെയ്‌തു. രക്ഷപ്പെടാനായി ദഹിസര്‍ സ്‌റ്റേഷനില്‍ ചാടി ഇറങ്ങിയപ്പോഴാണ് ഇയാളെ പിടികൂടിയത്. പൊലീസ്, തോക്ക് പിടിച്ചെടുത്തിട്ടുണ്ട്.

മരിച്ചവരുടെ കുടുംബാംഗങ്ങളുമായി ബന്ധപ്പെടാനുള്ള ശ്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു. തൊഴില്‍ സംബന്ധമായതും വ്യക്തിപരവുമായ ചില പ്രശ്‌നങ്ങള്‍ എഎസ്ഐയുമായി കോണ്‍സ്‌റ്റബിളിനുണ്ടായിരുന്നു. ഇതാണ് വെടിവയ്‌പ്പിന് കാരണമായതെന്നാണ് വിവരം.

ട്രെയിനില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായി. തുടര്‍ന്നാണ് ചേതന്‍ സിങ് വെടിയുതിര്‍ത്തത്.

സഹപാഠിയെ കുത്തി കൊലപ്പെടുത്തി 10ാം ക്ലാസുകാരന്‍: അതേസമയം, കഴിഞ്ഞ ദിവസം വാക്കുതര്‍ക്കത്തെ തുടര്‍ന്ന് പത്താം ക്ലാസുകാരന്‍ സഹപാഠിയെ കുത്തിക്കൊലപ്പെടുത്തി. കാണ്‍പൂർ ജില്ലയിലെ ബിധാനു പൊലീസ് സ്‌റ്റേഷൻ പരിധിയിലുള്ള ഒരു ഇന്‍റർ കോളജിലാണ് സംഭവം. പരസ്‌പരമുള്ള പ്രശ്‌നത്തിന്‍റെ പേരിലുള്ള തര്‍ക്കത്തില്‍ ഒരാള്‍ മറ്റൊരാളെ കത്തി ഉപയോഗിച്ച് കുത്തിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് വിദ്യാര്‍ഥി കൊല്ലപ്പെടുന്നത്.

ബിധാനു പൊലീസ് സ്‌റ്റേഷൻ പരിധിയിലുള്ള പ്രയാഗ് വിദ്യാ മന്ദിർ ഇന്‍റർ കോളജില്‍ തിങ്കളാഴ്‌ചയാണ് (31.07.2023) സംഭവം നടക്കുന്നത്. രാവിലെ 10.30 ഓടെ സ്‌കൂളിൽ എന്തോ കാര്യത്തെ ചൊല്ലി വിദ്യാര്‍ഥികള്‍ ഇരുവരും തമ്മിൽ തർക്കമുണ്ടായി. എന്നാല്‍ മറ്റുള്ളവര്‍ ചേര്‍ന്ന് ഇവരെ പിന്തിരിച്ച് രണ്ടുവഴിക്ക് അയച്ചുവെങ്കിലും ഒരാള്‍ കത്തിയുമായെത്തി മറ്റൊരാളെ ആക്രമിക്കുകയായിരുന്നു.

ആക്രമണത്തില്‍ വിദ്യാര്‍ഥിക്ക് ഗുരുതരമായി പരിക്കേറ്റു. ഇതോടെ സ്‌കൂള്‍ അധികൃതര്‍ പൊലീസിനെ വിവരമറിയിച്ചു. വിവരം ലഭിച്ചയുടൻ പൊലീസ് സ്ഥലത്തെത്തി പരിക്കേറ്റ വിദ്യാർഥിയെ ഉടന്‍ ആശുപത്രിയിലേക്ക് എത്തിച്ചു. എന്നാല്‍ വിദ്യാര്‍ഥി മരിച്ചതായി ഡോക്‌ടര്‍മാർ സ്ഥിരീകരിച്ചു. ഇതോടെ പ്രതിയായ വിദ്യാർഥിയെ പൊലീസ് കസ്‌റ്റഡിയിലുമെടുത്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.