ETV Bharat / bharat

ട്രെയിനില്‍ യുവതിക്ക് സുഖപ്രസവം; കൈതാങ്ങായത് ആര്‍പിഎഫ് - railway news updates

ഇന്നലെ(ഒക്‌ടോബര്‍ 18) രാത്രി 10.15 ഓടെയാണ് യുവതി ട്രെയിനില്‍ പ്രസവിച്ചത്.

പശ്ചിമ ബംഗാള്‍ വാര്‍ത്തകള്‍  ജയ്‌പൂര്‍ റയില്‍വേ  ഹൗറ റയില്‍വേ സ്റ്റേഷന്‍  ട്രെയിനില്‍ യുവതിക്ക് സുഖപ്രസവം  ആര്‍പിഎഫ്  women delivered a baby in train in west bengal  women delivered in train  west bengal news updates  latest news in west bengal  national news updates  railway station updates  railway news updates
ട്രെയിനില്‍ യുവതിക്ക് സുഖപ്രസവം; കൈതാങ്ങായത് ആര്‍പിഎഫ്
author img

By

Published : Oct 19, 2022, 12:37 PM IST

ഹൗറ (പശ്ചിമ ബംഗാള്‍): ജയ്‌പൂര്‍-ഹൗറ എക്‌സ്‌പ്രസില്‍ യുവതിക്ക് സുഖ പ്രസവം. ട്രെയിനില്‍ യുവതിക്ക് സഹായികളായത് ആര്‍പിഎഫ് ഉദ്യോഗസ്ഥര്‍. അസം ഉഡോൽഗിരിയിലെ ചെഹാദഗിച സ്വദേശി ലളിത ഗോണ്ടാണ് ട്രെയിനില്‍ വച്ച് കുഞ്ഞിന് ജന്മം നല്‍കിയത്.

ഇന്നലെ (ഒക്‌ടോബര്‍ 18) രാത്രി 10.15ഓടെയാണ് സംഭവം. ഭര്‍ത്താവ് പദന്‍ പ്രജക്കൊപ്പം കൃഷ്‌ണരാജപുരത്ത് നിന്ന് ഹൗറയിലേക്ക് പോകുന്നതിനിടെയാണ് യുവതി പ്രസവിച്ചത്. രാത്രി ട്രെയിന്‍ ഹൗറ റെയില്‍വേ സ്റ്റേഷനിലെത്തിയപ്പോള്‍ കമ്പാര്‍ട്ട്മെന്‍റിന് അകത്ത് നിന്ന് യുവതിയുടെ കരച്ചില്‍ കേട്ടതോടെ ജോലിയിലുണ്ടായിരുന്ന ആര്‍പിഎഫ് ഉദ്യോഗസ്ഥരായ സ്‌നിഗ്‌ധ ബാല, പിങ്കി പാണ്ഡെ, എ ടിർകെ എന്നിവര്‍ ചെന്ന് നോക്കിയപ്പോഴാണ് പ്രസവ വേദന കൊണ്ട് പുളയുന്ന യുവതിയെ കണ്ടത്.

ആശുപത്രിയിലെത്തിക്കും മുമ്പ് യുവതി പ്രസവിക്കുമെന്ന് മനസിലാക്കിയ ഉദ്യോഗസ്ഥ സംഘം വേഗത്തില്‍ കമ്പാര്‍ട്ട്മെന്‍റിന്‍റെ വാതില്‍ അടച്ച് പൂട്ടുകയും ജനലുകള്‍ തുണികള്‍ കൊണ്ട് മറയ്‌ക്കുകയും പ്രസവത്തിനായി യുവതിയെ സഹായിക്കുകയും ചെയ്‌തു.

പ്രസവത്തിന് ശേഷം ഉടന്‍ തന്നെ അമ്മയേയും കുഞ്ഞിനെയും റെയില്‍വേ ആശുപത്രിയിലേക്ക് മാറ്റി. ഇരുവരും പൂര്‍ണ ആരോഗ്യവാന്മാരാണെന്ന് പരിശോധനയ്ക്ക്‌ ശേഷം ഡോക്‌ടര്‍ അറിയിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.