ETV Bharat / bharat

ഭര്‍ത്താവിന്‍റെ വീട്ടില്‍ ശൗചാലയമില്ല; യുവതി ആത്മഹത്യ ചെയ്തു - ഭര്‍ത്താവിന്‍റെ വീട്ടില്‍ ശൗചാലയമില്ല

കൂടല്ലൂരിലെ അരിസിപെരിയാങ്കുപുരം ഗ്രാമത്തിലെ രമ്യ (27) ആണ് ആത്മഹത്യ ചെയ്തത്. ആശുപത്രി ജീവനക്കാരിയായിരുന്ന യുവതി പുതുനഗരം സ്വദേശിയായ കാര്‍ത്തികേയനുമായി പ്രണയത്തിലാകുകയും വിവാഹം ചെയ്യുകയുമായിരുന്നു.

Women commits suicide due to lack of toilet  lack of toilet in husband house  ഭര്‍ത്താവിന്‍റെ വീട്ടില്‍ ശൗചാലയമില്ല  യുവതി ആത്മഹത്യ ചെയ്തു
ഭര്‍ത്താവിന്‍റെ വീട്ടില്‍ ശൗചാലയമില്ല; യുവതി ആത്മഹത്യ ചെയ്തു
author img

By

Published : May 10, 2022, 7:44 PM IST

ചെന്നൈ: ഭര്‍ത്താവിന്‍റെ വീട്ടില്‍ ശൗചാലയമില്ലാത്തതില്‍ മനം നൊന്ത് യുവതി ആത്മഹത്യ ചെയ്തതായി പരാതി. കൂടല്ലൂരിലെ അരിസിപെരിയാങ്കുപുരം ഗ്രാമത്തിലെ രമ്യ (27) ആണ് ആത്മഹത്യ ചെയ്തത്. ആശുപത്രി ജീവനക്കാരിയായിരുന്ന യുവതി പുതുനഗരം സ്വദേശിയായ കാര്‍ത്തികേയനുമായി പ്രണയത്തിലാകുകയും വിവാഹം ചെയ്യുകയുമായിരുന്നു.

എപ്രില്‍ ആറിനായിരുന്നു ഇരുവരും തമ്മിലുള്ള വിവാഹം. വിവാഹ ശേഷം ഭര്‍ത്താവിന്‍റെ വീട്ടിലെത്തിയ യുവതി ശൗചാലമില്ലെന്ന് മനസിലാക്കി. ഇതോടെ തൊട്ടടുത്ത ദിവസം തന്‍റെ അമ്മയുടെ വീട്ടിലേക്ക് പൊകുകയായിരുന്നു. ഇതിനിടെ യുവതി ഭര്‍ത്താവിനോട് ശൗചാലയം നിര്‍മിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും ഇയാള്‍ വിസമ്മതിച്ചു.

ഇതോടെ ഇരുവരും തമ്മില്‍ തര്‍ക്കത്തിലാകുകയും രമ്യ തൂങ്ങി മരിക്കുകയുമായിരുന്നു. വീട്ടുകാര്‍ കൂടല്ലൂര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. ഇതോടെ രമ്യയുെട മാതാവ് മഞ്ജുള ഇക്കാര്യം കാണിച്ച് പൊലീസില്‍ പരാതി നല്‍കി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.