ഗ്യാങ്ടോക് : സിക്കിമിൽ വനിത ടൂറിസ്റ്റിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. നഗരത്തിലെ ഹോട്ടൽ മുറിയിലാണ് യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. 25 വയസ് തോന്നിക്കുന്ന യുവതി ഡിസംബർ 27നാണ് ഭർത്താവിനൊപ്പം ഹോട്ടലിൽ ചെക്ക് ഇൻ ചെയ്‌തത്. ഡിസംബർ 30വരെയാണ് ഇവർ മുറി ബുക്ക് ചെയ്‌തിരുന്നത്.
ALSO READ: അപകീര്‍ത്തി കേസ് : കങ്കണ റണാവത്തിന്‍റെ ഹർജി തള്ളി മുംബൈ സെഷൻസ് കോടതി
എന്നാൽ ഡിസംബർ 28ന് തന്നെ ഭർത്താവ് ഹോട്ടലിൽ നിന്നും മാറി. ഇരുവരും ബിഹാർ സ്വദേശികളാണ്. ഇതിന് മുമ്പും 40 വയസ് തോന്നിക്കുന്ന ഇയാൾ ഹോട്ടലിൽ വന്ന് താമസിച്ചിട്ടുണ്ടെന്ന് ജീവനക്കാർ പറഞ്ഞു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.