നോയിഡ : ബൈക്കിലെത്തി 40കാരിയെ വെടിവച്ചുകൊന്ന് അക്രമികള്‍. ഗ്രേറ്റര്‍ നോയിഡയിലാണ് സംഭവം (Woman Shot Dead In Noida). വീട്ടുജോലിയെടുത്ത് ഉപജീവനം നടത്തുന്ന രാജ്‌കുമാരിയാണ്(40) കൊല്ലപ്പെട്ടത്. ദാദ്രിയിൽ നിന്ന് സൂരജ്‌പൂരിലേക്ക് ജോലിക്കായി നടന്നുപോകുന്നതിനിടയിലാണ് സംഭവം. രാവിലെ എട്ടരയോടെയാണ് ദാരുണമായ കൊലപാതകം നടന്നത്.
വീട് പിന്നിട്ട് അല്‍പ്പം മുന്നോട്ടുപോയപ്പോഴാണ് രണ്ടുപേർ ബൈക്കിലെത്തി വെടിയുതിർത്തത്. തുടര്‍ന്ന് അക്രമികള്‍ രക്ഷപ്പെട്ടു. 40കാരിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നതായി ഡോക്‌ടര്‍മാര്‍ അറിയിച്ചു. പണവുമായി ബന്ധപ്പെട്ട് ഇവരുടെ സഹോദരിയുമായി തർക്കം നിലനില്‍ക്കുന്നതായി (Dispute with his sister regarding Money) രാജ്‌കുമാരിയുടെ മകൾ അറിയിച്ചെന്ന് പൊലീസ് ഉദ്യോഗസ്ഥർ പറയുന്നു.
രാജ്‌കുമാരിയുടെ സഹോദരി ഹരിയാനയിലെ പൽവാൽ ജില്ലയിലെ ഒരു ഗ്രാമത്തിലാണ് താമസിക്കുന്നത്. സഹോദരങ്ങള്‍ ഈ വിഷയത്തിൽ പതിവായി വഴക്കിടാറുണ്ടായിരുന്നു. അവർ രാജ്‌കുമാരിയെ ഭീഷണിപ്പെടുത്തുകയും ചെയ്‌തിരുന്നതായി മകള്‍ മൊഴി നല്‍കിയതായി പൊലീസ് അറിയിച്ചു. ദാദ്രി പോലീസ് സ്‌റ്റേഷനിൽ എഫ്‌ഐആർ കേസ് രജിസ്റ്റര്‍ ചെയ്‌തതായും പ്രതികളെ ഉടൻ കണ്ടെത്താന്‍ പോലീസ് സംഘങ്ങൾ ശ്രമിച്ചുവരികയാണെന്നും ഗ്രേറ്റർ നോയിഡ ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ സാദ് മിയാൻ ഖാൻ പറഞ്ഞു.
ഡല്‍ഹിയില്‍ 42കാരിയെ വെടിവച്ചുകൊന്നു : ഡല്‍ഹി ദാബ്രിയില്‍ ജൂലൈ 27 ന് രാത്രിയിലും സമാനമായൊരു കൊലപാതകം നടന്നിരുന്നു. വീടിന് മുന്നില്‍ വച്ച് 42 കാരിയെ നിറയൊഴിച്ച് കൊലപ്പെടുത്തുകയായിരുന്നു. ശേഷം ഇയാള്‍ വെടിയുതിര്‍ത്ത് ആത്മഹത്യ ചെയ്‌തതായും പൊലീസ് അറിയിച്ചു. ദാബ്രി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ വൈശാലി കോളനിയില്‍ കുടുംബത്തോടൊപ്പമായിരുന്നു ഇവരുടെ താമസം.
ALSO READ: ഡല്‍ഹിയില്‍ വീടിന് മുന്നില്‍ 42കാരി വെടിയേറ്റ് മരിച്ചു, പ്രതി ആത്മഹത്യ ചെയ്‌ത നിലയില്‍
വെടിയേറ്റ രേണുവിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പക്ഷേ മരിച്ചിരുന്നതായി പൊലീസ് വ്യക്തമാക്കി. ആക്രമണത്തിന് പിന്നാലെ, പ്രതി സ്ഥലത്തുനിന്നും രക്ഷപ്പെട്ടിരുന്നു. ഇയാളെ പിടികൂടാന്‍ വിവിധ സംഘങ്ങളായാണ് അന്വേഷണ സംഘം പരിശോധന നടത്തിയത്.
ALSO READ: മണിപ്പൂർ കലാപം : വീട്ടിൽ അതിക്രമിച്ച് കയറി 50കാരിയെ വെടിവച്ച് കൊലപ്പെടുത്തി, ശേഷം മുഖം വികൃതമാക്കി
ആശിഷിനെ അറസ്റ്റ് ചെയ്യാനായി അന്വേഷണ സംഘം ഇയാളുടെ വീട്ടില്‍ എത്തി. തുടര്‍ന്നുള്ള പരിശോധനയില്‍ ടെറസില്‍ ഇയാളെ ആത്മഹത്യ ചെയ്‌ത നിലയില്‍ കണ്ടെത്തുകയായിരുന്നു. പ്രതി ആത്മഹത്യയ്‌ക്ക് ഉപയോഗിച്ച നാടന്‍ തോക്ക് സ്ഥലത്തുനിന്നും അന്വേഷണ സംഘത്തിന് ലഭിച്ചതായി ഡിസിപി ഹര്‍ഷ്‌വര്‍ധന്‍ പറഞ്ഞു.
ALSO READ: ബാരാമുള്ളയിൽ നുഴഞ്ഞുകയറ്റക്കാരിയെന്ന് കരുതുന്ന സ്ത്രീയെ സുരക്ഷാസേന വെടിവച്ച് കൊലപ്പെടുത്തി
ഇരുവരും തമ്മില്‍ 3 വര്‍ഷത്തെ പരിചയമുണ്ടായിരുന്നു. വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിന്‍റെ കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ വിശദമായ അന്വേഷണം നടന്നുവരികയാണെന്നും ഡിസിപി കൂട്ടിച്ചേര്‍ത്തു.