ന്യൂഡൽഹി: ഡൽഹിയിൽ 35കാരിയെ അജ്ഞാതർ വെടിവെച്ചു. ഉത്തം നഗർ പ്രദേശത്ത് വെള്ളിയാഴ്ചയാണ് സംഭവം. ചികിത്സയിൽ കഴിയുന്ന യുവതിയുടെ ആരോഗ്യനില ഗുരുരതമാണെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ ആന്വേഷണം ആരംഭിച്ചതായും പൊലീസ് വ്യക്തമാക്കി.
മാർച്ച് 15ന് നടന്ന സമാന സംഭവത്തിൽ 45കാരിയെ രണ്ട് അജ്ഞാതർ വെടിവച്ച് കൊന്നിരുന്നു. നേപ്പാൾ സ്വദേശിയാണ് മരിച്ചത്. കട വൃത്തിയാക്കുകയായിരുന്ന യുവതിക്ക് നേരെ ബൈക്കിൽ എത്തിയ അജ്ഞാതർ വെടിയുതിർക്കുകയായിരുന്നു.