ETV Bharat / bharat

117 തവണ രക്തദാനം നടത്തിയ മധുര അശോക് കുമാറിന് ഗിന്നസ് റെക്കോഡ്

18ാം വയസിലാണ് ബെംഗളൂരു സ്വദേശിനിയായ മധുര അശോക് രക്തം ദാനം ചെയ്യാന്‍ ആരംഭിച്ചത്. ശേഷം 117 തവണ പല സ്ഥലങ്ങളില്‍ വച്ച് അറിയുന്നതും അറിയാത്തതുമായ പലര്‍ക്കായി രക്തം നല്‍കി.

author img

By

Published : Jun 13, 2022, 4:36 PM IST

മധുര അശോക് കുമാറിന് ഗിന്നസ് വേള്‍ഡ് റെക്കോഡ്  ഏറ്റവും കൂടുതല്‍ രക്തദാനം നടത്തിയ വ്യക്തി  രക്തദാനം നടത്തിയതിന് ഗിന്നസ് റെക്കോര്‍ഡ്  woman sets a Guinness record by donating blood
117 തവണ രക്തദാനം നടത്തിയ മധുര അശോക് കുമാറിന് ഗിന്നസ് വേള്‍ഡ് റെക്കോഡ്

ബെംഗ്ലൂരു: രക്തദാനം മഹാദാനമെന്ന് തിരിച്ചറിഞ്ഞ് 117 തവണ രക്തദാനം നടത്തിയ മധുര അശോക് കുമാറിനെ തേടി ഗിന്നസ് റെക്കോഡ് എത്തി. 18ാം വയസിലാണ് ബെംഗളൂരു സ്വദേശിനിയായ മധുര അശോക് രക്തം ദാനം ചെയ്യാന്‍ ആരംഭിച്ചത്. പല സ്ഥലങ്ങളില്‍ വച്ച് അറിയുന്നതും അറിയാത്തതുമായ പലര്‍ക്കായി രക്തം നല്‍കി. ഇതിന്‍റെ ഒന്നും കണക്കുകള്‍ പക്ഷെ മധുര സൂക്ഷിച്ചിരുന്നില്ല.

അടുത്തിടെയാണ് രക്തദാന വളണ്ടിയര്‍മാരുടെ പട്ടികയില്‍ നിന്നും ഏറ്റവും കൂടുതല്‍ രക്തദാനം നടത്തിയ വ്യക്തി മധുരയാണെന്ന് സുഹൃത്തുക്കള്‍ കണ്ടെത്തിയത്. നിലവില്‍ ഒരു എൻജിഒയില്‍ സാമൂഹ്യ പ്രവര്‍ത്തകയാണ് മധുര. ഇതിനകം സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ നടത്തിയതിന് 180ഓളം അവര്‍ഡുകള്‍ മധുരക്ക് ലഭിച്ചു. തുംകൂറില്‍ വച്ച് നടന്ന ചടങ്ങില്‍ ഗിന്നസ് ബുക്ക് ഓഫ് റെക്കോഡ്സ് മധുരക്ക് സര്‍ട്ടിഫിക്കറ്റ് കൈമാറി.

എന്‍റെ പിതാവും ഭര്‍തൃപിതാവും സ്വാതന്ത്ര്യ സമര സേനാനികളും സാമൂഹ്യ പ്രവര്‍ത്തകരുമായിരുന്നു. അവരെ കണ്ട് വളര്‍ന്നതിനാല്‍ ഞാനും ആ പാത പിന്‍തുടര്‍ന്നു. ഇത്രയും തവണ രക്തദാനം നടത്തിയിട്ടും എനിക്ക് ഒരു തരത്തിലുള്ള ശാരീരിക പ്രശ്നങ്ങളും ഉണ്ടായിട്ടില്ല. ലയണ്‍സ് ഓര്‍ഗനൈസേഷന്‍ എന്ന സംഘടനയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുകയാണെ് ഇവര്‍ .

For All Latest Updates

TAGGED:

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.