ETV Bharat / bharat

ഭർത്താവിനെ കൊന്ന് മൃതദേഹം വാട്ടർ ഡ്രമ്മില്‍ ഒളിപ്പിച്ച് യുവതി - wife murdered husband and hided in water drum

പ്രിയയും സുഹൃത്തും ചേർന്ന് ഡ്രം പുറത്തേക്ക് എറിയാൻ ശ്രമിച്ചപ്പോൾ അതിൽ നിന്ന് രൂക്ഷമായ ദുർഗന്ധം വമിക്കുകയായിരുന്നു

കിച്ചിപ്പാളയം ഭർത്താവിനെ ഭാര്യ കൊലപ്പെടുത്തി  സേലം ഭർത്താവിനെ കൊന്ന് വാട്ടർ ഡ്രമ്മിൽ ഒളിപ്പിച്ചു  Woman murdered husband in kichipaalaiyam  wife murdered husband and hided in water drum  Salem murder
മദ്യപിച്ചെത്തി അക്രമം; ഭർത്താവിനെ കൊലപ്പെടുത്തി മൃതദേഹം വാട്ടർ ഡ്രമ്മിൽ ഒളിപ്പിച്ചു
author img

By

Published : Dec 25, 2021, 10:50 PM IST

സേലം : മദ്യപിച്ചെത്തി ദിവസവും അക്രമിക്കുന്നതിനെ തുടര്‍ന്ന് ഭാര്യ ഭർത്താവിനെ കൊലപ്പെടുത്തി. തമിഴ്നാട് കിച്ചിപ്പാളയം എസ്എംസി കോളനിയിൽ സേതുപതി (33) ആണ് കൊല്ലപ്പെട്ടത്. ഇയാളുടെ ഭാര്യ പ്രിയയെ(30) പൊലീസ് അറസ്റ്റ് ചെയ്‌തു. ഇവർക്ക് ഏഴുവയസുള്ള മകളും പത്തുമാസം പ്രായമുള്ള കുഞ്ഞുമുണ്ട്.

ദമ്പതികൾ തമ്മിൽ തർക്കം പതിവാണെന്ന് അയൽവാസികൾ പറയുന്നു. കൊലപ്പെടുത്തിയ ശേഷം മൃതദേഹം വാട്ടർ ഡ്രമ്മിൽ ഒളിപ്പിച്ചിരുന്നു. തുടർന്ന് ഇന്നലെ (ഡിസംബർ 24) പ്രിയയും സുഹൃത്തും ചേർന്ന് ഡ്രം പുറത്തേക്ക് എറിയാൻ ശ്രമിച്ചപ്പോൾ അതിൽ നിന്ന് രൂക്ഷമായ ദുർഗന്ധം വമിക്കുകയായിരുന്നു. തുടർന്ന് സംശയം തോന്നിയ അയൽവാസികളാണ് പൊലീസിൽ വിവരം അറിയിച്ചത്.

ALSO READ:വഴിത്തര്‍ക്കം കലാശിച്ചത് കൊലയിൽ ; ദമ്പതികളുടെ ആക്രമണത്തിൽ യുവാവ് തലക്കടിയേറ്റ് മരിച്ചു

പൊലീസ് ഉടൻ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഭാര്യയെ ചോദ്യം ചെയ്തതിൽ ഇവർ സത്യം വെളിപ്പെടുത്തുകയായിരുന്നു. പ്രിയയുടെ സുഹൃത്തിനെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

For All Latest Updates

TAGGED:

Salem murder
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.