മുംബൈ : ട്രാഫിക് സിഗ്‌നലില്‍ നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷയില്‍ കയറി യുവതിക്ക് നേരെ ലൈംഗികാതിക്രമം. മുംബൈ ജുഹുവില്‍ ബോളിവുഡ് സൂപ്പര്‍ താരം അമിതാഭ് ബച്ചന്‍റെ ബംഗ്ലാവായ പ്രതീക്ഷയുടെ അടുത്തുള്ള ട്രാഫിക് സിഗ്‌നലിനടുത്ത് ഇന്നലെയാണ് (17.02.2023) സംഭവം.
പ്രതി അരവിന്ദ് വഗേലയെ(47) മുംബൈ പൊലീസ് അറസ്‌റ്റ് ചെയ്‌തു. വഴിയോര കച്ചവടക്കാരനാണ് ഇയാള്‍. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 354ാം വകുപ്പ് പ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ശനിയാഴ്‌ച ഉച്ചയ്‌ക്ക് ഒരു മണിയോടെയാണ് പൊലീസ് ഇയാളെ അറസ്‌റ്റ് ചെയ്‌തത്.
സിഗ്‌നലില്‍ ഓട്ടോറിക്ഷ നിര്‍ത്തിയിട്ടിരിക്കുന്ന സമയത്ത് ഇയാള്‍ പൊടുന്നനെ വാഹനത്തില്‍ പ്രവേശിച്ച് യുവതിയെ കടന്നുപിടിക്കുകയായിരുന്നു. പതിനഞ്ച് സിസിടിവികള്‍ പരിശോധിച്ചാണ് പൊലീസ് പ്രതിയെ തിരിച്ചറിഞ്ഞ് അറസ്‌റ്റ് ചെയ്‌തത്. യുവതി നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഇയാളുടെ രേഖാചിത്രം തയ്യാറാക്കിയിരുന്നു.