കങ്കര്‍: ദത്തെടുക്കല്‍ കേന്ദ്രത്തില്‍ പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍കുട്ടികളെ ക്രൂരമായി മര്‍ദിച്ച് വനിത മാനേജര്‍. ഛത്തീസ്‌ഗഡിലെ കങ്കര്‍ ജില്ലയിലാണ് സംഭവം. പെണ്‍കുട്ടികളെ മാനേജര്‍ അതിക്രൂരമായി മര്‍ദിക്കുന്ന വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.
എന്നാല്‍, ഇത് മഞ്ഞുമലയുടെ അഗ്രം മാത്രമാണെന്നും ഇത്തരത്തിലുള്ള കേന്ദ്രങ്ങളില്‍ കഴിയുന്ന കുട്ടികളോട് മനഃസാക്ഷി മരവിപ്പിക്കുന്ന പ്രവര്‍ത്തികളാണ് ജീവനക്കാര്‍ ചെയ്യുന്നതെന്നും നിരവധി പേര്‍ അഭിപ്രായപ്പെടുന്നു. അധികാരികള്‍ ഇത്തരം പ്രവര്‍ത്തികളോട് മുഖം തിരിക്കുകയാണെന്നും പൊതുജനം ആരോപിക്കുന്നു. കാങ്കര്‍ ജില്ലയിലെ ശിവനഗര്‍ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന വനിത മാനേജരാണ് കുട്ടികളെ ഉപദ്രവിച്ചത്.
ക്രൂരകൃത്യം ഇങ്ങനെ: സീമ ദ്വിവേദി എന്ന യുവതിയാണ് കുട്ടികളെ ഉപദ്രവിച്ചത് എന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ആദ്യം തന്‍റെ കൈ ഉപയോഗിച്ചായിരുന്നു ഇവര്‍ കുട്ടികളെ ഉപദ്രവിച്ചിരുന്നത്. ശേഷം, ഒരു കുട്ടിയുടെ തലമുടിയില്‍ പിടിച്ച് തറയിലൂടെ വലിച്ചിഴയ്‌ക്കുകയും ചെയ്‌തു. തറയില്‍ വീണ കുട്ടിയുടെ കയ്യും കാലും പിടിച്ച് അടുത്ത് കിടക്കുന്ന കട്ടിലിലേയ്‌ക്ക് ഇവര്‍ വലിച്ചെറിയുകയും ചെയ്‌തു.
കുട്ടി ഉച്ചത്തില്‍ കരയുകയും നിലവിളിക്കുകയും ചെയ്യുന്നുണ്ടെങ്കിലും ഒരു ദയയും കൂടാതെ തന്നെ ഇവര്‍ കുട്ടിയെ വീണ്ടും ഉപദ്രവിക്കുകയായിരുന്നു. ഈ സമയം, സ്ഥാപനത്തിലെ രണ്ട് ജീവനക്കാര്‍ അടുത്തുകൂടെ കടന്നപോകുന്നുണ്ടെങ്കിലും മാനേജരുടെ പ്രവര്‍ത്തിയെക്കുറിച്ച് ആരും തന്നെ ചോദ്യം ചെയ്‌തില്ല.
ഒരു കുട്ടിയെ ഉപദ്രവിച്ചത് കൊണ്ടൊന്നും ഇവരുടെ ദേഷ്യം അടങ്ങിയിരുന്നില്ല. അടുത്ത് നിന്നിരുന്ന മറ്റൊരു കുട്ടിയെയും സമാനമായ രീതിയില്‍ ഇവര്‍ ഉപദ്രവിക്കുകയായിരുന്നു. ദത്തെടുക്കല്‍ കേന്ദ്രത്തിലെ കുട്ടികളുടെ സുരക്ഷയെക്കുറിച്ച് കാര്യമായി ശ്രദ്ധിക്കാത്ത മാനേജര്‍ ദ്വിവേദി വനിത ശിശു വികസന വകുപ്പിന്‍റെ ഏതാനും ചില നല്ല പുസ്‌തകങ്ങളില്‍ ഇടം പിടിച്ചിട്ടുണ്ടെന്ന ആക്ഷേപവുമുണ്ട്.
മുഖം തിരിച്ച് അധികാരികള്‍: അനാഥരായ കുട്ടികളോട് ദ്വിവേദി കാണിക്കുന്ന ക്രൂരതകളെക്കുറിച്ച് പ്രതികരിച്ച എട്ടോളം ജീവനക്കാരെ പുറത്താക്കിയതായും ചിലര്‍ പറയുന്നു. ഇവര്‍ക്കെതിരെ വിവിധ വകുപ്പുകളില്‍ നിരവധി പരാതികള്‍ നല്‍കിയിട്ടുണ്ടെങ്കിലും യാതൊരു വിധ നടപടികളും സ്വീകരിച്ചിരുന്നില്ല. വിവിധ വകുപ്പുകളുടെ അലംഭാവം കുട്ടികളോട് കൂടുതല്‍ ക്രൂരമായി പ്രവര്‍ത്തിക്കുവാന്‍ ദ്വിവേദിക്ക് ധൈര്യം നല്‍കി.
മാത്രമല്ല, രാത്രികാലങ്ങളില്‍ ഇവര്‍ സിസിടിവി ക്യാമറകള്‍ ഓഫ് ചെയ്യുന്നതായും ആക്ഷേപമുണ്ട്. സംഭവത്തിന്‍റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ ഉടനീളം പ്രചരിച്ചിട്ടും വനിത ശിശുവികസന വകുപ്പ് യാതൊരു വിധ നടപടികളും ഇതുവരെ സ്വീകരിച്ചിട്ടില്ല.
വിദ്യാര്‍ഥിനിക്ക് ഹോസ്‌റ്റല്‍ മുറിയില്‍ ഏല്‍ക്കേണ്ടി വന്നത് ക്രൂര പീഡനം: അതേസമയം, ഇക്കഴിഞ്ഞ മെയ് 26ന് വെള്ളായണി കാര്‍ഷിക കോളജ് ഹോസ്‌റ്റലില്‍ ആന്ധ്രപ്രദേശ് സ്വദേശിനി ദീപികയ്‌ക്ക് സഹപാഠിയില്‍ നിന്ന് ഏല്‍ക്കേണ്ടി വന്നത് ക്രൂര പീഡനമായിരുന്നു. സഹപാഠിയും ഹോസ്‌റ്റലില്‍ ഒരുമിച്ച് താമസിച്ചിരുന്ന ലോഹിതയാണ് ദീപികയെ ക്രൂരമായി മര്‍ദിക്കുകയും പൊള്ളലേല്‍പ്പിക്കുകയും ചെയ്‌തത്. തിരുവല്ല പൊലീസ് രജിസ്‌റ്റര്‍ ചെയ്‌ത എഫ്‌ഐആറിലാണ് പീഡനത്തിന്‍റെ വിവരങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്.
ദീപികയുടെ ശരീരത്തില്‍ ലോഹിത പാത്രം ചൂടാക്കി പൊള്ളലേല്‍പ്പിക്കുകയും തിളച്ച കറി ഒഴിക്കുകയും ചെയ്‌തു. ഹോസ്‌റ്റല്‍ മുറിയിലെ കസേരയില്‍ ഷാള്‍ ഉപയോഗിച്ച് കെട്ടിയിട്ട് ശേഷമായിരുന്നു ക്രൂരമായ പീഡനം നടത്തിയത്. തിളച്ച കറി ദീപികയുടെ തലവഴി ഒഴിക്കാനായിരുന്നു ലോഹത ശ്രമിച്ചത്. എന്നാല്‍, തല മാറ്റിയതിനാല്‍ ശരീരത്തില്‍ വീഴുകയായിരുന്നു.