ഹൈദരാബാദ്: സെക്കന്തരാബാദിലെ ഐ ടി കമ്പനിയിൽ ജോലി ചെയ്യുന്ന യുവതി ഓഫീസ് കെട്ടിടത്തിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തു. 21വയസുളള യുവതിയാണ് ആത്മഹത്യ ചെയ്തത്. വ്യാഴാഴ്ച രാവിലെ 9.30 നും 9.40 നും ഇടയിൽ യുവതി ഓഫീസ് കെട്ടിടത്തിന്‍റെ ആറാം നിലയിൽ നിന്നാണ് ചാടിയത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ യുവതി സംഭവസ്ഥലത്ത് വച്ചു തന്നെ മരിച്ചു. രാവിലെ ഓഫീസിലേക്കെന്ന് പറഞ്ഞാണ് പോയതാണെന്നും ആത്മഹത്യ ചെയ്യാനുള്ള കാരണം അറിയില്ലെന്നും യുവതിയുടെ മാതാപിതാക്കൾ പറഞ്ഞു. മൃതദേഹം പോസ്‌റ്റ് മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തെക്കുറിച്ച് അന്വേഷിച്ചു വരികയാണെന്ന് പൊലീസ് പറഞ്ഞു.
ഹൈദരാബാദിൽ യുവതി ഓഫീസ് കെട്ടിടത്തിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തു
സെക്കന്തരാബാദിലെ ഐ ടി കമ്പനിയിൽ ജോലി ചെയ്യുന്ന യുവതിയാണ് ഓഫീസ് കെട്ടിടത്തിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തത്.