ലഖിസരായി (ബിഹാർ): ലഖിസരായിയിലെ ചിത്തരഞ്ജൻ റോഡിൽ അഞ്ച് നില കെട്ടിടത്തിൽ നിന്ന് വീണ് സ്ത്രീ മരിച്ച സംഭവം കൊലപാതകമെന്ന് ആരോപിച്ച് പ്രദേശവാസികൾ. സ്ത്രീ താമസിച്ചിരുന്ന വീട്ടിൽ വേശ്യാവൃത്തി നടക്കാറുണ്ടായിരുന്നുവെന്നും സ്ത്രീ താഴേക്ക് വീഴുന്നതിന് കുറച്ച് സമയം മുൻപ് വീട്ടിൽ രണ്ട് പുരുഷന്മാരെ കണ്ടിരുന്നതായും പ്രദേശവാസികൾ പറയുന്നു. കൂടാതെ വീട്ടിൽ നിന്നും ബഹളം കേൾക്കാമായിരുന്നുവെന്നും പ്രദേശവാസികൾ പറഞ്ഞു.
സംഭവം കൊലപാതകമാണോ എന്നറിയാൻ പൊലീസ് അന്വേഷണം ആരംഭിച്ചു. വീട്ടിൽ നിന്നും ഒരു സ്ത്രീയെ കസ്റ്റഡിയിലെടുത്തതായി ലഖിസരായി എസിപി സയ്യിദ് ഇമ്രാൻ മസൂദ് പറഞ്ഞു.