ETV Bharat / bharat

Woman Constable Seeks Permission For Sex Reassignment Surgery ലിംഗമാറ്റ ശസ്‌ത്രക്രിയയ്‌ക്ക് അനുമതി വേണം : ഡിജിപിക്ക് അപേക്ഷ നൽകി വനിത കോൺസ്‌റ്റബിൾ - ലിംഗമാറ്റ ശസ്‌ത്രക്രിയ

Woman Constable Sex Reassignment Surgery Gorakhpur : ഗോരഖ്‌പൂരിലെ ലോക്കൽ ഇന്‍റലിജൻസ് യൂണിറ്റിലെ വനിത കോൺസ്‌റ്റബിൾ ലിംഗമാറ്റ ശസ്‌ത്രക്രിയയ്‌ക്ക് അനുമതി തേടി

Sex Reassignment Surgery  Woman Constable Sex Reassignment Surgery  Sex Reassignment Surgery Pemission from DGP  Gorakhpur Woman Constable  ലിംഗമാറ്റ ശസ്‌ത്രക്രിയയ്‌ക്ക് അനുമതി തേടി പൊലീസ്  വനിത കോൺസ്‌റ്റബിൾ ലിംഗമാറ്റ ശസ്‌ത്രക്രിയ  വനിത കോൺസ്‌റ്റബിൾ  ലിംഗമാറ്റ ശസ്‌ത്രക്രിയ  വനിത കോൺസ്‌റ്റബിൾ ലിംഗമാറ്റം
Woman Constable Seeks Permission For Sex Reassignment Surgery
author img

By ETV Bharat Kerala Team

Published : Sep 23, 2023, 9:49 PM IST

ലക്‌നൗ : ഉത്തർപ്രദേശിൽ ലിംഗമാറ്റ ശസ്‌ത്രക്രിയയ്‌ക്ക് (Sex Reassignment Surgery) വിധേയയാകാൻ ഡിജിപിയിൽ നിന്നും അനുമതി തേടി വനിത കോൺസ്‌റ്റബിൾ (Woman Constable). ഗോരഖ്‌പൂരിലെ ലോക്കൽ ഇന്‍റലിജൻസ് യൂണിറ്റിൽ (Local Intelligence Unit) ജോലി ചെയ്യുന്ന അയോധ്യ നിവാസിയായ വനിത പൊലീസ് ഉദ്യോഗസ്ഥയാണ് ലിംഗമാറ്റ നടപടിക്രമങ്ങൾക്കായി അനുമതി തേടിയിട്ടുള്ളത് (Permission For Sex Reassignment Surgery). പുരുഷനായി ലിംഗമാറ്റം നടത്താനായി അവർ ഇന്ന് അപേക്ഷ സമർപ്പിച്ചു. ഇതുമായി ബന്ധപ്പെട്ട് ഡൽഹിയിലെ ഡോക്‌ടർമാരുമായി നേരത്തെ ചർച്ച നടത്തിയിട്ടുള്ളതാണ്.

പൊലീസിലെ നിയമനം വഴിത്തിരിവായി : 2019 ലാണ് യുവതി ഉത്തർപ്രദേശ് പൊലീസിൽ നിയമിതയാകുന്നത്. സ്‌ത്രീയേക്കാൾ പുരുഷ വ്യക്തിത്വത്തിലാണ് താൻ കൂടുതൽ ആകർഷിക്കപ്പെടുന്നതെന്നും പുരുഷനായി ജീവിക്കാനാണ് താൻ ഇഷ്‌ടപ്പെടുന്നതെന്നും ഡിജിപിക്ക് അയച്ച അപേക്ഷയിൽ ഉദ്യോഗസ്ഥ സൂചിപ്പിച്ചു. ക്രിക്കറ്റ് കളിക്കാൻ ഏറെ താത്‌പര്യമുള്ള അവർ ചെറുപ്പത്തിലേ തന്‍റെ ലിംഗ വ്യത്യാസം മനസിലാക്കിയിരുന്നതായി വെളിപ്പെടുത്തി. പൊലീസ് സർവീസിൽ ചേർന്നതോടെ ലിംഗമാറ്റ ശസ്‌ത്രക്രിയ നടത്തേണ്ടതിന്‍റെ ആവശ്യകത കൂടുതൽ തിരിച്ചറിയുകയായിരുന്നു. തുടർന്ന് ഡൽഹിയിലെ ഡോക്‌ടർമാരുമായി ചർച്ച നടത്തി വകുപ്പിൽ നിന്നും അനുമതി തേടാൻ മുൻകൈ എടുത്തു.

വനിത ഉദ്യോഗസ്ഥയുടെ അപേക്ഷ ലഭിച്ചതിന് പിന്നാലെ കോൺസ്റ്റബിളിന് ആവശ്യമായ കൗൺസിലിങ് നൽകണമെന്ന് ആവശ്യപ്പെട്ട് ഡിജിപി ഓഫിസിൽ നിന്നും ഗൊരഖ്‌പൂർ പൊലീസിന് കത്ത് നൽകി. ഇത്തരമൊരു തീരുമാനം എടുക്കാനുള്ള അവരുടെ മാനസികാവസ്ഥ മനസിലാക്കാനാണ് ഡിജിപി പൊലീസിനോട് ആവശ്യപ്പെട്ടിട്ടുള്ളത്. ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താൻ പൊലീസ് തയ്യാറായിട്ടില്ല.

Also Read : Gender reassignment surgery| കുട്ടികളിലെ ലിംഗമാറ്റ ശസ്ത്രക്രിയ; ഭരണഘടനയുടെ അവകാശങ്ങളിലേക്കുള്ള കടന്നുകയറ്റമെന്ന് ഹൈക്കോടതി

മറുപടി അനുകൂലമല്ലെങ്കിൽ ഹൈക്കോടതിയെ സമീപിക്കും : വിഷയത്തിൽ ഡിജിപി ഓഫിസിൽ നിന്നും ഫോണിൽ വിളിച്ച് വിവരങ്ങൾ അന്വേഷിച്ചതായും താൻ മുന്നോട്ട് വച്ച ആവശ്യം വീണ്ടും ആവർത്തിച്ചതായും യുവതി പറഞ്ഞു. എന്നാൽ പൊലീസ് ആസ്ഥാനത്ത് നിന്ന് ഇതുവരെ വ്യക്തമായ മറുപടി നൽകിയിട്ടില്ല. തനിക്ക് അനുകൂലമായ മറുപടി ലഭിച്ചില്ലെങ്കിൽ ഹൈക്കോടതിയെ സമീപിക്കുമെന്ന് ഉദ്യോഗസ്ഥ പറഞ്ഞു.

സ്‌ത്രീകൾ കൂടുതലായി പങ്കെടുക്കുന്ന കായിക വിനോദങ്ങളേക്കാൾ പുരുഷന്മാരുടെ കായിക ഇനങ്ങളിൽ പങ്കെടുക്കാനാണ് തനിക്ക് കൂടുതൽ ആഗ്രഹമെന്നും ലിംഗഭേദം നടത്തുന്നതിന് ഭരണഘടനാപരമായ അവകാശം ഹൈക്കോടതി നൽകിയിട്ടുണ്ടെന്നും വനിത പൊലീസ് ഉദ്യോഗസ്ഥ കൂട്ടിച്ചേർത്തു.

Also Read : പ്രണയിനിയെ സ്വന്തമാക്കാന്‍ ലിംഗമാറ്റം, ഒന്നിച്ച് ജീവിക്കാനാകില്ലെന്ന് പ്രണയിനി; കോടതി കയറിയ അപൂര്‍വ പ്രണയകഥ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.