ETV Bharat / bharat

ട്വിറ്ററിന്‍റെ നിഷ്പക്ഷത നഷ്ടമായെന്ന് രാഹുൽ ഗാന്ധി

ഇന്ത്യയുടെ രാഷ്ട്രീയം കൊണ്ട് ട്വിറ്റര്‍ ബിസിനസ് ചെയ്യുകയാണെന്നും രാഹുൽ ഗാന്ധി

twitter  Rahul Gandhi  Rahul Gandhi's twitter account  ട്വിറ്റർ  രാഹുൽ ഗാന്ധി  ട്വിറ്റർ ഇന്ത്യൻ രാഷ്ട്രീയത്തിൽ  ട്വിറ്ററിന് വിമർശനം  rahul gandhi against twitter
ട്വിറ്റർ ഇന്ത്യൻ രാഷ്ട്രീയത്തിൽ ഇടപെടുന്നെന്ന് രാഹുൽ ഗാന്ധി
author img

By

Published : Aug 13, 2021, 1:47 PM IST

ന്യൂഡൽഹി: ട്വിറ്ററിനെതിരെ രൂക്ഷ വിമർശനവുനായി കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ട്വിറ്ററിന്‍റെ നടപടികൾ പക്ഷപാതപരമാണന്ന് രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി. തന്‍റെയും 20 മില്യണ്‍ വരുന്ന തന്‍റെ ഫോളോവേഴ്‌സിന്‍റെയും അഭിപ്രായം പറയാനുള്ള സ്വാതന്ത്യത്തെയാണ് അക്കൗണ്ട് മരവിപ്പിച്ചതിലൂടെ ട്വിറ്റർ ഇല്ലാതാക്കിയത്.

Read More: രാഹുൽ ഗാന്ധിയുടെ ട്വിറ്റർ അക്കൗണ്ട് താത്‌കാലികമായി മരവിപ്പിച്ചുവെന്ന് കോൺഗ്രസ്; നിഷേധിച്ച് ട്വിറ്റർ

ട്വിറ്റർ ഇന്ത്യയുടെ രാഷ്‌ട്രീയത്തിൽ ഇടപെടൽ നടത്തുകയാണെന്നും രാഹുൽ ഗാന്ധി ആരോപിച്ചു. സർക്കാരിന് വിധേയമായി പ്രവർത്തിക്കുന്ന കമ്പനികളെ നമ്മുടെ രാഷ്ട്രീയം തീരുമാനിക്കാൻ ഇന്ത്യക്കാർ അനുവദിക്കണോ എന്നും രാഹുൽ ഗാന്ധി ചോദിച്ചു. ട്വിറ്റർ ഒരു നിഷ്‌പക്ഷ പ്ലാറ്റ്‌ഫോം ആണെന്ന ധാരണയെ തിരുത്തുന്ന നടപടിയാണ് ഉണ്ടായത്. ഇന്ത്യയുടെ രാഷ്ട്രീയം കൊണ്ട് അവർ ബിസിനസ് ചെയ്യുകയാണെന്നും രാഹുൽ ഗാന്ധി ആരോപിച്ചു.

'രാജ്യത്തെ ജനാധിപത്യ വ്യവസ്ഥ തന്നെ അപകടത്തിലായിരിക്കുകയാണ്. അവർ നമ്മളെ പാർലമെന്‍റിൽ സംസാരിക്കാൻ അനുവദിക്കുന്നില്ല. മാധ്യമങ്ങളെ നിയന്ത്രിക്കുന്നു. ഇപ്പോൾ ട്വിറ്റർ അക്കൗണ്ടും മരവിപ്പിച്ചു' രാഹുൽ ഗാന്ധി പറഞ്ഞു.

കഴിഞ്ഞ ഓഗസ്റ്റ് ഒന്നിന് ഡൽഹിയിൽ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട ഒമ്പതു വയസുകാരിയുടെ മാതാപിതാക്കളുടെ ചിത്രം രാഹുൽ ഗാന്ധി ട്വിറ്ററിൽ പങ്കുവെച്ചിരുന്നു. തുടർന്നാണ് രാഹുൽ ഗാന്ധിയുടെ അടക്കം നിരവധി നേതാക്കളുടെ ട്വിറ്റർ അക്കൗണ്ടുകൾ മരവിപ്പിച്ചത്.

Read More: രാഹുൽ ഗാന്ധിക്ക് പിന്നാലെ 5 കോൺഗ്രസ് നേതാക്കളുടെ അക്കൗണ്ടുകള്‍ മരവിപ്പിച്ച് ട്വിറ്റര്‍

പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ വ്യക്തിത്വം വെളിപ്പെടുത്തുന്ന വിവരങ്ങൾ പങ്കുവെച്ചു എന്നാരോപിച്ച് ദേശീയ ബാലാവകാശ കമ്മിഷൻ നൽകിയ പരാതിയിലായിരുന്നു ട്വിറ്ററിന്‍റെ നടപടി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.