ഭോപ്പാൽ: പ്രതിദിന കൊവിഡ് വാക്‌സിനേഷൻ ചാർട്ടിൽ മധ്യപ്രദേശ് ഒന്നാമത്. തിങ്കളാഴ്‌ച മാത്രം സംസ്ഥാനത്ത് നൽകിയത് 16,73,858 ഡോസ് വാക്‌സിൻ. സംസ്ഥാന സർക്കാർ അറിയിക്കുന്നതനുസരിച്ച് ഭോപ്പാൽ ഡിവിഷനിൽ 3,75,962 വാക്‌സിൻ ഡോസുകളാണ് തിങ്കളാഴ്‌ച നൽകിയത്.
ഇതിൽ ബെതുൽ, ഭോപ്പാൽ, ഹാർദ, ഹോഷാംഗാബാദ്, റൈസൻ, രാജ്‌ഗഡ്, സെഹോർ, വിദിഷ എന്നീ 8 ജില്ലകൾ ഉൾപ്പെടുന്നു. അന്താരാഷ്‌ട്ര യോഗ ദിനത്തിൽ സംസ്ഥാനത്ത് സംഘടിപ്പിച്ച 'വാക്‌സിനേഷൻ മഹാഭിയൻ' കാമ്പെയ്‌നിന്‍റെ ഭാഗമായാണ് വാക്‌സിനേഷൻ.
Also Read: പതിവു തെറ്റിക്കാതെ ഇന്ധനവില; വര്‍ധനവ് 22 ദിവസത്തിനിടെ പന്ത്രണ്ടാം തവണ
യഥാക്രമം ഇൻഡോർ ഡിവിഷനിൽ 3,88,40, ഗ്വാളിയർ-1,93,435, ജബൽപൂർ-2,07,160, ഉജ്ജൈൻ-2,54,757, സാഗർ-1,01,351, രേവ-152792 എന്നിങ്ങനെ വാക്‌സിൻ ഡോസുകൾ നൽകി.
അതേസമയം 18 വയസിന് മുകളിലുള്ള എല്ലാ പൗരന്മാർക്കും സൗജന്യ വാക്‌സിനേഷൻ നൽകുന്ന കേന്ദ്രസർക്കാർ പദ്ധതി തിങ്കളാഴ്‌ച ആരംഭിച്ചതോടെ സംസ്ഥാനത്ത് 'വാക്‌സിനേഷൻ മഹാഭിയൻ' കാമ്പെയ്‌നിന്‍റെ ഭാഗമായി 7,000 കുത്തിവയ്‌പ്പ് കേന്ദ്രങ്ങൾ സ്ഥാപിച്ചതായി മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ അറിയിച്ചു.