കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിനോട് അനുഭാവമുള്ള ചില സാമൂഹിക വിരുദ്ധര്‍ തന്‍റെ വാഹനത്തിന് കല്ലെറിഞ്ഞതായി ബംഗാൾ ചുഞ്ചുര നിയമസഭ മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥിയും എംപിയുമായ ലോക്കറ്റ് ചാറ്റർജി. ബിഷാൽപാറ പ്രദേശത്തേക്ക് പോകുന്ന വഴിയാണ് സംഭവമെന്ന് ചാറ്റർജി പറഞ്ഞു. തൃണമൂൽ കോൺഗ്രസ് അനുയായികൾ അവരുടെ കാർ തടഞ്ഞതായും പിന്നീട് വിൻഡോ കല്ലെറിഞ്ഞ് തകർത്തതായും അവർ ആരോപിച്ചു.
അതേസമയം, കാറിന്‍റെ ജനൽ ചില്ലുകൾ കാറിനുള്ളിലിരുന്നവർ തന്നെയാണ് നശിപ്പിച്ചതെന്ന് തൃണമൂൽ കോൺഗ്രസ് വ്യക്തമാക്കി. എന്നാൽ ആരോപണം ലോക്കറ്റ് ചാറ്റർജി നിഷേധിച്ചു.