ETV Bharat / bharat

ഈ വിസ്കി കഴിച്ച് വാഹനമോടിച്ചാല്‍ പൊലീസ് പിടിക്കില്ല: സവിശേഷ 'വിസ്കി'യുടെ കഥയറിയാം - സൂറത്തുകാരുടെ വിസ്‌കി ടി

സൂറത്തില്‍ മാത്രം കിട്ടുന്ന സവിശേഷ വിസ്കിയാണിത്. ഈ വിസ്കി ആരോഗ്യത്തിന് ഹാനികരമല്ല!

Whiskey tea  Whiskey flavor tea  Whiskey flavor tea popular in Surat  വിസ്‌കി ടി  സൂറത്തുകാരുടെ വിസ്‌കി ടി  സൂറത്തുകാരുടെ ചായ പ്രേമം
മദ്യത്തിന്‍റെ മണമുള്ള സൂറത്തുകാരുടെ 'വിസ്‌കി ടി'...
author img

By

Published : May 31, 2022, 10:59 PM IST

സൂറത്ത് (ഗുജറാത്ത്): സാധാരണ മദ്യപിച്ച് വാഹനമോടിച്ചാല്‍ പൊലീസ് പിടിക്കും. എന്നാല്‍ സൂറത്തിലെ ഈ പ്രത്യേക വിസ്കി കഴിച്ച് വാഹനമോടിച്ചാല്‍ നിങ്ങള്‍ മറ്റ് നിയമങ്ങള്‍ പാലിച്ചിട്ടുണ്ടെങ്കില്‍ കുറ്റകൃത്യം ഒന്നും ചെയ്തിട്ടില്ലെങ്കില്‍ പൊലീസ് പിടിക്കില്ല. കാരണം പാല്‍ ചായ, കട്ടന്‍ ചായ, ഇറാനി ചായ, തന്തൂരി ചായ തുടങ്ങിയ വിശേഷയിനം ചായകളുടെ കൂട്ടത്തിലാണ് ഈ വിസ്കി.

വിസ്‌കി പ്രിയര്‍ക്കൊരു സന്തോഷ വാര്‍ത്ത; കിക്കില്ലാതെ ഒരല്‍പ്പം 'വിസ്‌കി ടി' കുടിക്കാം

മുഴുവൻ പേര് 'വിസ്‌കി ടി'. കിക്കാവാത്ത ഈ ചായക്ക് പക്ഷേ വിസ്കിയുടെ മണമുണ്ട്. പക്ഷേ ശുദ്ധ വെജിറ്റേറിയനാണ്, നോണ്‍ ആള്‍ക്കഹോളിക്ക്… അതിനാല്‍ തന്നെ ലഹരിയില്ലാതെ വിസ്‌കിയുടെ രുചിയറിയാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഏറെ പ്രിയപ്പെട്ടതാണിപ്പോള്‍ വിസികി ടി.

സൂറത്തുകാരുടെ ചായ പ്രേമം: ചായ കുടിക്കുന്നതിലും അതില്‍ വ്യത്യസ്തത പരീക്ഷിക്കുന്നതിലും കേമന്മാരാണ് സൂറത്തുകാര്‍. അതിനാല്‍ തന്നെ സൂറത്തില്‍ വിവിധ തരത്തിലുള്ള ചായകള്‍ ലഭ്യവുമാണ്. നൂറില്‍ പരം വ്യത്യസ്തയിനം ചായകളുടെ പട്ടികയിലാണ് വിസ്കി ടീയെങ്കിലും ഇതിന് ഏറെ ഡിമാൻഡുണ്ടെന്ന് കച്ചവടക്കാര്‍ പറയുന്നു.

കിക്കില്ലെങ്കിലും പേര് 'വിസ്കി': നോണ്‍ ആള്‍ക്കഹോളിക്ക് അല്ലെങ്കില്‍ ലഹരി മുക്തമാണ് വിസ്‌കി ടി. അതിനാല്‍ തന്നെ റോഡരികിലും കടകളിലുമെല്ലാം ചായ ലഭ്യമാണ്. സൂറത്തിലെ 'തപാരി ചായക്കട' പ്രശസ്തമാണ്. രാവിലെ മുതല്‍ 100കണക്കിന് വ്യത്യസ്തങ്ങളായ രുചികളിലുള്ള ചായയാണ് ഇവിടെ വില്‍ക്കപ്പെടുന്നത്.

എന്നാല്‍ കടയില്‍ ഇപ്പോള്‍ വിസ്‌കി ചായക്കാണ് ഡിമാൻഡ് കൂടുതലെന്നും ജീവനക്കാര്‍ പറയുന്നു. വിസ്‌കി ടി കുടിക്കാന്‍ മാത്രമായി ചിലര്‍ കടയില്‍ എത്തുന്നുണ്ടെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു. ചായയില്‍ മദ്യ ലഹരി ഇല്ലെന്നതാണ് ചായ പ്രിയപ്പെട്ടതാകാന്‍ കാരണമെന്നും ഇവര്‍ പറയുന്നു.

ബ്ലാക്ക് ടി ഫ്യൂഷന്‍: സൂറത്തിലെ മറ്റൊരു പ്രധാന ചായയാണ് ബ്രദേഴ്സ് ടിയും വൈറ്റ് ടിയും. ഇക്കൂട്ടത്തിലേക്കാണ് പുതിയ വിസ്‌കി ടി കൂടി ഉള്‍പ്പെട്ടിരിക്കുന്നതെന്ന് ചായക്കട ഉടമ രാഹുല്‍ സിങ് പറയുന്നു. പാലൊഴിച്ചും വെള്ളത്തിലും ചായ ഉണ്ടാക്കാം. മാള്‍ട്ട് വിസ്‌കിയുടെ മണം ലഭിക്കാനായി ഇതില്‍ ഫ്ളേവറുകള്‍ ചേര്‍ക്കും. നിവില്‍ ജ്യൂസും ചായയും ചേര്‍ത്തുള്ള പുതിയ ഫ്യൂഷന്‍ ഉത്പന്നങ്ങളും ലഭ്യമാണ്. 99 രൂപയാണ് ചായയുടെ വില.

പ്രായമായവര്‍ക്ക് ഏറെ പ്രിയം: വിസ്‌കി ചായ കുടിക്കാനായി ദിനം പ്രതി നിരവധി പേരാണ് കടകളില്‍ എത്തുന്നത്. ഇതില്‍ നല്ലൊരു പങ്കും പ്രായമായവര്‍ ആണെന്നും രാഹുല്‍ പറയുന്നു. പ്രകൃതിദത്തമായ ചേരുവകള്‍ ചേര്‍ത്താണ് ചായയുണ്ടാക്കുന്നത്.

അതിനാല്‍ തന്നെ ഈ ചായകള്‍ ഔഷധ പ്രാധാന്യം ഉള്ളവയാണെന്നും വ്യാപാരികള്‍ കൂട്ടിച്ചേര്‍ക്കുന്നു. ചായകളില്‍ ചേര്‍ക്കുന്ന പല ഉത്പന്നങ്ങളും കൊളസ്ട്രോൾ കുറയ്ക്കാനും പ്രതിരോധശേഷി വർധിപ്പിക്കാനും ഹൃദയാഘാതം തടയാനും ഉപകരിക്കുന്നവയാണെന്നും വ്യാപാരികള്‍ പറയുന്നു.

തേയിലകള്‍ അസം, ഡാര്‍ജലിങ് എന്നിവിടങ്ങളില്‍ നിന്ന്: ടി ടെസ്റ്റര്‍മാര്‍ കൂടിയായ സൂറത്തിലെ ചായ വ്യാപാരികള്‍ ചായപ്പൊടി ശേഖരിക്കുന്നത് അസമില്‍ നിന്നും ഡാര്‍ജലിങ്ങില്‍ നിന്നുമാണ്. രാജ്യത്ത് തന്നെ ലഭിക്കുന്ന ഏറ്റവും മികച്ച ചായപ്പൊടിയാണ് തങ്ങള്‍ വാങ്ങുന്നതെന്നും പ്രദേശത്തെ വ്യാപാരികള്‍ പറയുന്നു.

എന്നാല്‍ ഓരോ വ്യത്യസ്ത ചായകളും നിര്‍മിക്കുന്നതിന്‍റെ കൂട്ടുകള്‍ വ്യാപാരികള്‍ പരസ്പരം കൈമാറാറില്ല. മാത്രമല്ല എല്ലാവിധ സുരക്ഷ മുന്‍കരുതലുകളോടും കൂടിയാണ് തങ്ങള്‍ പുതിയ കൂട്ടുകള്‍ കണ്ടുപടിക്കുന്നതെന്നും വ്യാപാരികള്‍ സാക്ഷ്യപ്പെടുത്തുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.