ETV Bharat / bharat

വാട്‌സ് ആപ്പിനെതിരെ പുതിയ ഹർജിയുമായി കേന്ദ്ര സര്‍ക്കാർ

author img

By

Published : Jun 3, 2021, 1:12 PM IST

ഐടി നിയമം നിലവില്‍ വരുന്നതിന് മുമ്പ് പുതിയ പ്രൈവസി പോളിസി നടപ്പിലാക്കി ഉപഭോക്താക്കളുടെ വിവരങ്ങള്‍ പൂര്‍ണമായും മറ്റൊരു ഡൊമൈനിലേക്ക് മാറ്റാൻ വാട്സ് ആപ്പ് ശ്രമിക്കുന്നുവെന്ന് കേന്ദ്ര സര്‍ക്കാര്‍

case against Whatsapp  വാട്‌സ് ആപ്പ് കേസ്  ഡല്‍ഹി ഹൈക്കോടതി  Delhi HC
വാട്‌സ് ആപ്പ്

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരും വാട്‌സ് ആപ്പും തമ്മിലുള്ള ശീതയുദ്ധം പുതിയ തലത്തിലേക്ക്. പുതിയ പ്രൈവസി പോളിസി പ്രകാരം തുടര്‍ച്ചയായി പുഷ് മെസേജുകള്‍ അയച്ച് ആപ്പ് അപ്‌ഡേറ്റ് ചെയ്യാൻ ഉപഭോക്താക്കളെ വാട്‌സ് ആപ്പ് പ്രേരിപ്പിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി ഡല്‍ഹി ഹൈക്കോടതിയില്‍ പുതിയ ഹര്‍ജി സമര്‍പ്പിച്ചിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. ഇന്ത്യയിലെ പുതിയ ഐടി നിയമം നിലവില്‍ വരുന്നതിന് മുമ്പ് പുതിയ പ്രൈവസി പോളിസി നടപ്പിലാക്കി ഉപഭോക്താക്കളുടെ വിവരങ്ങള്‍ പൂര്‍ണമായും മറ്റൊരു ഡൊമൈനിലേക്ക് മാറ്റാനുള്ള ശ്രമമാണ് വാട്‌സ് ആപ്പ് നടത്തുന്നതെന്നാണ് കേന്ദ്ര സര്‍ക്കാര്‍ ആരോപിക്കുന്നത്.

എന്നാല്‍ നോട്ടിഫിക്കേഷൻ പോകുന്നത് സ്വാഭാവികമാണെന്നും ആപ്പ് അപ്‌ഡേറ്റ് ചെയ്യണമെന്ന് നിര്‍ബന്ധമില്ലെന്നും വാട്‌സ് ആപ്പ് മറുപടി നല്‍കി. അതിനാല്‍ ഹർജി തള്ളണമെന്നും വാട്സ് ആപ്പ് ആവശ്യപ്പെട്ടു. കേസ് ജൂലൈ 22ന് വീണ്ടും പരിഗണിക്കും.ഇന്ത്യയില്‍ പ്രാബല്യത്തില്‍ വരാൻ പോകുന്ന പുതിയ ഐടി നിയമത്തിലെ പല വകുപ്പുകളും ലംഘിക്കുന്നതാണ് വാട്സ് ആപ്പിന്‍റെ പുതിയ പോളിസി എന്നാണ് കേന്ദ്ര സര്‍ക്കാർ കോടതിയെ അറിയിച്ചിരിക്കുന്നത്.

also read: പുതിയ ഐടി നിയമങ്ങൾ പാലിക്കാത്തതിന് ട്വിറ്ററിനെതിരെ ഡൽഹി ഹൈക്കോടതിയിൽ ഹർജി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.