ഗിരിധി : സാമൂഹ്യ മാധ്യമങ്ങളിലൂടെ കേരളത്തിലെ കുട്ടികളുടെ അശ്ലീലചിത്രങ്ങൾ വിതരണം ചെയ്‌തയാള്‍ ജാര്‍ഖണ്ഡില്‍ പിടിയില്‍. ഓപ്പറേഷന്‍ പി ഹണ്ട് പ്രകാരം സംസ്ഥാന പൊലീസിലെ - സൈബർ എ.ഡി.ജി.പിയുടെ അഭ്യര്‍ഥനയെ തുടര്‍ന്ന് ജാർഖണ്ഡ് പൊലീസ് നടത്തിയ പരിശോധനയിലാണ് ഇയാള്‍ അറസ്റ്റിലായത്. എന്നാല്‍ ഇയാളുടെ വ്യക്തിഗത വിവരങ്ങള്‍ ജാര്‍ഖണ്ഡ് പൊലീസ് പുറത്തുവിട്ടിട്ടില്ല.
കുട്ടികളുടെ പോണ്‍ വീഡിയോകള്‍ പ്രചരിപ്പിക്കുന്നവരെ കണ്ടെത്താന്‍ കേരള പൊലീസ് ആവിഷ്‌കരിച്ചതാണ് ഓപ്പറേഷൻ പി - ഹണ്ട്. തന്നിലേക്ക് അന്വേഷണമെത്തുന്നുവെന്ന് അറിഞ്ഞതോടെ ജാര്‍ഖണ്ഡ് സ്വദേശി കേരളം വിടുകയായിരുന്നു. തുടര്‍ന്നാണ് അവിടുത്തെ പൊലീസിന്‍റെ സഹായം തേടിയത്.
ALSO READ: അമിത് ഷാ ഇന്ന് കശ്‌മീരില്‍ ; ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയശേഷം ഇതാദ്യം
ഇതോടെ ഗിരിദ് പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്‌തു.തുടര്‍ന്ന് വെള്ളിയാഴ്ച രാത്രി ഇയാളുടെ ദിയോറിയിലെ വീട്ടിലെത്തി. എന്നാല്‍, പൊലീസ് എത്തുന്നതിന് മുമ്പ് ഇയാൾ രക്ഷപ്പെട്ടു. പിന്നീട് പൊലീസ് റാഞ്ചിയില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതി വലയിലായത്.
കുട്ടികളുടെ അശ്ലീലചിത്രങ്ങൾ വിതരണം ചെയ്യുന്നതിനായുണ്ടാക്കിയ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ളവരുണ്ടായിരുന്നു. ഇരകൾ കൂടുതലും കേരളത്തിൽ നിന്നുള്ളവരാണ്. ഈ സംഘത്തിലെ അംഗങ്ങളായ നിരവധി പേരെ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്ന് കേരള പൊലീസ് പിടികൂടിയിട്ടുണ്ട്.